മസ്കത്ത്: ജി.സി.സിയിലെ പ്രമുഖ ഭക്ഷ്യോൽപന്ന വിതരണക്കാരായ ജെ.എം ഫുഡ്സ് ‘ഷെഫ് ടേബിളി’നോടനുബന്ധിച്ച് പ്രൊഡക്ട് ലോഞ്ചിങ് സംഘടിപ്പിച്ചു. ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിവിധ ഉൽപന്നങ്ങള് അവതരിപ്പിച്ചു.
കമ്പനിയുടെ പുതിയ ഭക്ഷ്യ ഉൽപന്നങ്ങളായ ‘മറിയ ബ്രിസാര്‍ഡ്’ സിറപ്പുകള്‍, ബിയോണ്ട് മീറ്റ്, ദ പ്ലാന്റ് ബേസ്ഡ് ബര്‍ഗേഴ്സ്, ആര്ട്ടോണിക് ബ്രാന്‍ഡുകളുടെ ഓര്‍ഗാനിക് വാട്ടര്‍, ഓര്‍ഗാനിക് ഫ്ലേവേര്‍ഡ് സോഡാ മിക്സേഴ്സ്, കോഫ് മാന്‍സ് ഫ്രഞ്ച് ഫ്രെയ്സ എന്നിവയാണ് പുതുതായി ലോഞ്ച് ചെയ്തത്. ദുബൈ ആസ്ഥാനമായ ജെ.എം ഫുഡ്സിന് ജി.സി.സി രാജ്യങ്ങളിലായി 2000ത്തോളം പ്രീമിയം ഭക്ഷ്യോൽപന്നങ്ങള് വിപണിയിലുണ്ട്.
ഒമാന്‍ ഏവിയേഷന്‍ കാറ്ററിങ് സി.ഇ.ഒ തോമസ് ഗ്രീസെര്, ഷെല്‍ ഒമാന്‍ ഫുഡ് ആൻഡ് ബിവറേജ് കാറ്റഗറി മാനേജര്‍ സാക്കര്‍ സുല്‍ത്താന്‍ അല്‍ ഹാജരി, ഒമാനിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ എക്സിക്യൂട്ടിവ് ഷെഫുമാര്‍, പര്‍ച്ചേഴ്സ് മാനേജര്‍മാര്‍ എന്നിവരും ഷെഫ് ടേബിളിനോട് അനുബന്ധിച്ചുള്ള പ്രൊഡക്ട് ലോഞ്ചില്‍ പങ്കെടുത്തു. പുതിയ ഉൽപന്നങ്ങളുടെ ലോഞ്ചിന്റെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ജെ.എം ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ ജെ.എസ്. രാജന്, കമേഴ്സ്യല്‍ മാനേജർ മൈക്കിള്‍ കൂക്ക്, ഒമാന്‍ ഓപറേഷന്‍സ് ഹെഡ് ഷെഫ് തോമസ് ഉമ്മന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.