സുഹാർ: ഒമാനിലെ മുൻനിര പണമിടപാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖ സുഹാറിലെ ഒഹി സനയ്യയിൽ പ്രവർത്തനം തുടങ്ങി. ലുലു എക്സ്ചേഞ്ച് ഡയറക്ടർ ശൈഖ് മുഹമ്മദ് ഹമദ് അലി അൽ ഗസ്സാലി ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ 265ാമത് ഗ്ലോബൽ ബ്രാഞ്ചും ഒമാനിലെ 38ാമത് ശാഖയുമാണിത്.
ലുലു എക്സ്ചേഞ്ച് സി.ഒ.ഒ നാരായണൻ പ്രധാൻ, ജനറൽ മാനേജർ ലതീഷ് വിചിത്രൻ, കമ്പനിയുടെ മറ്റു മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പുതിയ ബ്രാഞ്ചിന് ചുക്കാൻ പിടിക്കുന്ന ടീമിനെ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് അഭിനന്ദിച്ചു. ഉപഭോക്താക്കൾക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാഞ്ചുകളുടെ വിപുലീകരണമെന്ന് അദ്ദേഹം പറഞ്ഞു. ഒമാൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നൂതന സാങ്കേതികവിദ്യയാണ് പേമെന്റ് ഇടപാടുകൾക്കായി ഉപയോഗിക്കുന്നതെന്നും അദീബ് അഹമ്മദ് പറഞ്ഞു.
2011ൽ പ്രവർത്തനം ആരംഭിച്ച ലുലു എക്സ്ചേഞ്ച് ഒമാനിലെ സാമ്പത്തിക സേവനദാതാക്കളിൽ പ്രമുഖരാണ്. അബൂദബി ആസ്ഥാനമായുള്ള ആഗോള സാമ്പത്തിക സേവന കൂട്ടായ്മയായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ഭാഗമാണ് കമ്പനി. മെന, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസിഫിക് എന്നിവിടങ്ങളിലേക്ക് നേരിട്ട് ഓൺലൈൻ പണമടക്കാൻ കഴിയുന്ന ആഗോള പേമെന്റ് നെറ്റ്വർക്കുകളുമായി ലുലു എക്സ്ചേഞ്ചിന് പങ്കാളിത്തമുണ്ട്.
കമ്പനിയുടെ മൊബൈൽ ആപ്പായ ലുലു മണി, രാജ്യത്ത് ഉയർന്ന റേറ്റിങ്ങുള്ള പേമെന്റ് ആപ്പാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.