മബേല: എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് മബേല ഏരിയ കമ്മിറ്റികൾ നിലവിൽ വന്നു. മബേലലയിൽ നടന്ന നാഷണൽ, മേഖല കമ്മിറ്റികളുടെ ഭാരവാഹി സംഗമത്തിലായിരുന്നു രൂപവത്കരണം. സമസ്ത ഇസ് ലാമിക് സെൻറർ ഒമാൻ നാഷനൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അബ്ദുൽ ശുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മാടന്നൂർ അധ്യക്ഷതവഹിച്ചു. നാഷണൽ കമ്മിറ്റി ഓർഗനൈസർ കെ.എൻ.എസ് മൗലവി സമസ്തയുടെ നാൾവഴികൾ വിശദീകരിച്ചു. കെ.എം.സി.സി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം സംസാരിച്ചു. മേഖല ചെയർമാൻ മുസ്തഫ റഹ്മാനി സ്വാഗതവും അബ്ദുസ്സലാം കൊടുവള്ളി നന്ദിയും പറഞ്ഞു.
എസ്.ഐ.സി മബലേ ഏരിയ കമ്മിറ്റി ഭാരവാഹികൾ: ഉപദേശക സമിതി - സയ്യിദ് എ.കെ.കെ തങ്ങൾ, ഇബ്രാഹിം ഒറ്റപ്പാലം, മുസ്തഫ റഹ്മാനി, അബ്ദുൽ ജലീൽ പാറയിൽ, മൻസൂർ പൂക്കോട്ടൂർ
പ്രസിഡന്റ് -ഇബ്രാഹിം മാടന്നൂർ, ജനറൽ സെക്രട്ടറി-അബ്ദുസ്സലാം കൊടുവള്ളി, ട്രഷറർ-റാഷിദ് കൊടുവള്ളി, വർക്കിങ് പ്രസിഡന്റ്-അഷ്റഫ് പൊയ്ക്കര, വർക്കിങ് സെക്രട്ടറി-
ഇസഹാഖ് കോട്ടക്കൽ, വൈസ് പ്രസിഡന്റുമാർ- പി.ടി. അബൂബക്കർ, സിദ്ദീഖ് കെ.എം കുപ്പം, സമീർ പി.ടി കണ്ണൂർ, ജോയിൻ സെക്രട്ടറിമാർ-ഫൈസൽ മുഹമ്മദ് വൈക്കം, നംഷീർ കുറ്റ്യാടി.എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ- ഷക്കീർ ഫൈസി വയനാട് (പ്രസി), നൗഫൽ വാഫി (ജന.സെക്ര), എസ്.വി. അറഫാത്ത് (ട്രഷ), മുർഷിദ് തങ്ങൾ (വർക്കിങ് പ്രസി), റംഷാദ് താമരശ്ശേരി (വർക്കിങ് സെക്ര), ഇർഷാദ്, അനസുദ്ദീൻ കുറ്റ്യാടി (വൈസ് പ്രസി), അഫ്സൽ ബക്കർ, റിസ്വാർ കെ.എം. കുപ്പം (ജോ.സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.