ന​ബി​ദി​ന ആ​ഘോ​ഷ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും

മ​സ്ക​ത്ത്​: ഹു​ബ്ബു​റ​സൂ​ൽ മ​സ്ക​ത്ത്​ ന​ട​ത്തി​വ​രു​ന്ന മു​ത്ത് ന​ബി ഉ​ത്ത​മ മാ​തൃ​ക പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി പൊ​തു​സ​മ്മേ​ള​ന​വും 'അ​ൽ മു​ഹാ​രി​ബ്' പു​ര​സ്‌​കാ​ര ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ദേ​ശീ​യ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​വും ന​ട​ത്തി. വി​ട​ൽ കെ. ​മൊ​യ്‌​ദു​ന്റെ പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന ഗാ​ന​വി​രു​ന്നും മു​ഹ്സി​ൻ നെ​ടു​മ​ങ്ങാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ ഹു​ബ്ബു റ​സൂ​ൽ മ​ദ്​​റ​സ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ്‌ നി​ബ്റാ​സു​ൽ ഹ​ഖ് ഒ​ന്നാം സ്ഥാ​ന​വും നൂ​റു​ൽ അ​ബ്റാ​ർ ഹി​ഫ്ളു​ൽ ഖു​ർ​ആ​ൻ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ്‌ ഇ​സാ​ൻ ര​ണ്ടാം സ്ഥാ​ന​വും മ​ദ്റ​സ​ത്തു​ൽ റു​വാ​ദ് വി​ദ്യാ​ർ​ഥി യ​ഹ്‌​യ നൗ​ഫ​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വി​ജ​യി​ക​ൾ​ക്ക് സ്വ​ർ​ണ മെ​ഡ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പൊ​തു​സ​മ്മേ​ള​നം മ​സ്ക​ത്ത്​ റേ​ഞ്ച് പ്ര​സി​ഡ​ന്‍റ്​ യൂ​സു​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹു​ബ്ബു​റ​സൂ​ൽ മ​സ്ക​ത്ത്​ ക​മ്മി​റ്റി​ ക​ൺ​വീ​ന​ർ അ​ഷ്റ​ഫ് ഹാ​ജി ചാ​വ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡ് പോ​രാ​ളി​ക​ൾ​ക്കു​ള്ള 'അ​ൽ മു​ഹാ​രി​ബ്' പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു.

നി​ഗേ​ൽ കു​ര്യാ​ക്കോ​സ് (എ​സ്.​ക്യു.​യു ഹോ​സ്പി​റ്റ​ൽ), ഡോ. ​ഹാ​ഷിം വീ​രാ​ൻ​കു​ട്ടി (റോ​യ​ൽ ഹോ​സ്പി​റ്റ​ൽ,) ഡോ. ​റ​ഷീ​ദ് (അ​ൽ സ​ലാ​മ ക്ലീ​നി​ക്​,) ഡോ.​ബ​ഷീ​ർ (ബ​ദ​ർ അ​ൽ​സ​മ ഹോ​സ്പി​റ്റ​ൽ), ഡോ. ​ആ​രി​ഫ് അ​ലി (എ​സ്.​ക്യു.​യു ഹോ​സ്പി​റ്റ​ൽ), അ​ബ്ദു​ൽ വാ​ഹി​ദ് ഹാ​ജി, മ​ക്ക മ​മൂ​ട്ടി , പു​രു​ഷോ​ത്ത​മ​ൻ കാ​ഞ്ചി എ​ക്സ്ചേ​ഞ്ച് മാ​നേ​ജ​ർ സു​പി​ൻ ജെ​യി​ൻ​സ്, ഒ​മാ​ൻ മ​ല​യാ​ളി​ക​ൾ വാ​ട്സാ​പ് ഗ്രൂ​പ്പി​നു​വേ​ണ്ടി റ​ഹീം വെ​ളി​യ​ങ്കോ​ട്, ബ​ഷീ​ർ ശി​വ​പു​രം, കെ.​എം.​സി.​സി മ​സ്ക​ത്ത്​ ക​മ്മി​റ്റി​ക്ക് എ.​കെ.​കെ ത​ങ്ങ​ൾ, എ.​പി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. സി​സ്റ്റ​ർ ബ്ലെ​സ്സി തോ​മ​സി​നു​വേ​ണ്ടി​യു​ള്ള മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി ഭ​ർ​ത്താ​വ് ശ്യാ​മി​ന്​ സ​മ​ർ​പ്പി​ച്ചു. അ​സീം മ​ന്നാ​നി അ​ബൂ​ബ​ക്ക​ർ സ​അ​ദി, ചെ​യ​ർ​മാ​ൻ താ​ജു​ദ്ദീ​ൻ, സൈ​ദ് ശി​വ​പു​രം, അ​ബ്ദു​ല്ല​ത്തീ​ഫ്, ഷെ​ഫീ​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും മൗ​ലി​ദ് പാ​രാ​യ​ണ​വും പ്രാ​ർ​ഥ​ന​യും ന​ട​ന്നു. അ​ബ്ദു​ൽ അ​സീ​സ്അ​സ്ഹ​രി സ്വാ​ഗ​ത​വും ഹു​ബ്ബു​റ​സൂ​ൽ പ്ര​സി​ഡ​ൻ​റ് നൗ​ഷാ​ദ് തീ​ജാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Meelad Celebration and Award Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT