മസ്കത്ത്: ഒമാൻ സന്ദർശിക്കുന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അലി കോമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. വിവിധ സുരക്ഷാ മേഖലകളിൽ സംയുക്ത അറബ് സുരക്ഷ സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികൾ അവലോകനം ചെയ്യുന്നതിനൊപ്പം, വരാനിരിക്കുന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും യോഗത്തിൽ കൈമാറി. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി എൻജിനീയർ ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, പൊലീസ്, കസ്റ്റംസ് ഫോർ ഓപറേഷൻസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാർത്തി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.