മസ്ക്ത്ത്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ സംഘടനയായ മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ അൽഖുവൈറിലുള്ള ചാംപ് സ്പോർട്സ് ആൻഡ് ആർട്സ് സംയുക്തമായി ഏപ്രിൽ 11ന് രാവിലെ ഒമ്പത് മുതൽ ചെസ്സ് വർക്ക്ഷോപ്പും ടുർണമെന്റ് സംഘടിപ്പിക്കുന്നു.
രജിസ്ട്രേഷൻ ആരംഭിച്ചു. അഞ്ച് വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളെ മാത്രം പരിഗണിക്കും. സംഗീത കുമാർ, ഫൈസൽ ആലുവ, റഫീഖ് മാഞ്ഞാലി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തപ്പെടുന്നത്. ഒമാനിലെ മലയാളിയായ നൂറിൽ അധികം കുട്ടികളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശം. താൽപര്യമുള്ളവർ രജിസ്ട്രേഷൻ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. വിദ്യാർഥികൾ, കുട്ടികൾ, യുവാക്കൾ തുടങ്ങിയവരുടെ മാനസികവും ബുദ്ധപരവുമായ ശേഷികളെ വകസിപ്പിക്കുകയാണ് ഇതിലടെ ഉദ്ദേശിക്കുന്നതെന്ന് മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ പറഞ്ഞു. വർധിച്ചുവരുന്ന മയക്കുമരുന്നടക്കമുള്ള പ്രശ്നങ്ങളെ നേരിടാനും, കുട്ടികളെയും യുവാക്കളെയും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മനസ്സിന്റെ ശക്തി വളർത്താനും സഹായിക്കുന്ന ഒരു മികച്ച വഴിയാണ് ചെസ്സ് അതിനാലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് പ്രസിഡന്റ് സിദ്ധിഖ് ഹസ്സൻ , ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ എന്നിവർ വാർത്ത കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.