Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമെ​ട്രോ​പോ​ളി​റ്റ​ൻ​സ്...

മെ​ട്രോ​പോ​ളി​റ്റ​ൻ​സ് എ​റ​ണാ​കു​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ചെ​സ് വർക്ക്ഷോ​പ്പും ടു​ർ​ണ​മെ​ന്റും

text_fields
bookmark_border
മെ​ട്രോ​പോ​ളി​റ്റ​ൻ​സ് എ​റ​ണാ​കു​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ചെ​സ് വർക്ക്ഷോ​പ്പും ടു​ർ​ണ​മെ​ന്റും
cancel

മ​സ്ക്ത്ത്: ഒ​മാ​നി​ലെ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ മെ​ട്രോ​പോ​ളി​റ്റ​ൻ​സ് എ​റ​ണാ​കു​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ അ​ൽ​ഖു​വൈ​റി​ലു​ള്ള ചാം​പ് സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് സം​യു​ക്ത​മാ​യി ഏ​പ്രി​ൽ 11ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ചെ​സ്സ് വ​ർ​ക്ക്ഷോ​പ്പും ടു​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​ഞ്ച് വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ മാ​ത്രം പ​രി​ഗ​ണി​ക്കും. സം​ഗീ​ത കു​മാ​ർ, ഫൈ​സ​ൽ ആ​ലു​വ, റ​ഫീ​ഖ് മാ​ഞ്ഞാ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ഒ​മാ​നി​ലെ മ​ല​യാ​ളി​യാ​യ നൂ​റി​ൽ അ​ധി​കം കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യേ​ണ്ട​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ, കു​ട്ടി​ക​ൾ, യു​വാ​ക്ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ മാ​ന​സി​ക​വും ബു​ദ്ധ​പ​ര​വു​മാ​യ ശേ​ഷി​ക​ളെ വ​ക​സി​പ്പി​ക്കു​ക​യാ​ണ് ഇ​തി​ല​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മെ​ട്രോ​പോ​ളി​റ്റ​ൻ​സ് എ​റ​ണാ​കു​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ പ​റ​ഞ്ഞു. വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടാ​നും, കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും മ​ന​സ്സി​ന്റെ ശ​ക്തി വ​ള​ർ​ത്താ​നും സ​ഹാ​യി​ക്കു​ന്ന ഒ​രു മി​ക​ച്ച വ​ഴി​യാ​ണ് ചെ​സ്സ് അ​തി​നാ​ലാ​ണ് ഈ ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്റ് സി​ദ്ധി​ഖ് ഹ​സ്സ​ൻ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ വാ​ർ​ത്ത കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman News
News Summary - metropolitans ernakulam oman chapter chess workshop and tournament in oman
Next Story