മസ്കത്ത്: ഒമാനി വനിതദിനത്തോടനുബന്ധിച്ച് സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജാറിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടി. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 30 വനിതകളെ ആദരിച്ചു. ഗവേഷകർ, വ്യവസായികൾ, ഗ്രാമീണ വനിതകൾ, സംരംഭകർ, ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ഉടമകൾ, കാർഷിക മേഖലയിലെ മുൻനിര വനിതകൾ എന്നിവരെയാണ് ആദരിച്ചത്. ഒമാൻടെലുമായി സഹകരിച്ച് സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച മുബാദര മത്സരത്തിലെ വിജയികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ഒമാനി വിമൻ അസോസിയേഷനിലെ 60 അംഗങ്ങൾക്ക് പരിശീലനം നൽകാനും ഡിജിറ്റൽ ശേഷി വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ സംരംഭം. റിഫി പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.