മസ്കത്ത്: മസ്കത്ത് ഓപൺ ടെന്നിസ് ബാൾ ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനവുമായി റെക്സ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്. ക്ലബിന്റെ ടീമുകളായ സ്ട്രൈക്കർസും ടസ്കേഴ്സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 140 ത്തിൽ പരം ടീമുകൾ പങ്കെടുത്ത ടൂർണമന്റിൽ ബിൻ സലിം ആയിരുന്നു ജേതാക്കൾ. മസ്കത്ത് ക്രിക്കറ്റ് ലീഗിൽ ആദ്യമായിട്ടാണ് ഒരു ക്ലബിന്റെ രണ്ടു ടീമുകൾ വിജയികൾ ആകുന്നത്.
ഒമ്പത് വർഷം മുമ്പ് മോഹൻ ലാൽ ഫാൻസ് അസോസിയേഷനിൽ ഒരുക്കൂട്ടം സുഹൃത്തുക്കൾ വൈകുന്നേരത്തെ വ്യായാമത്തിനുവേണ്ടി തുടങ്ങിയ ക്ലബ് ആണ് റെക്സ് സ്റ്റാർ .ആദ്യകാലത്തു റെക്സ് റോഡിന്റെ വഴിയോരങ്ങളിൽ ആണ് കളിച്ചിരുന്നത്. ഈ കാലയളവിൽ ഏതാണ്ട് 500ൽ പരം കളിക്കാർ ക്ലബിനുവേണ്ടി കളിച്ചു. കളിക്കാരുടെ ആധിക്യം മൂലം രണ്ടു ടീമായി ടൂർണമെന്റിൽ കളിക്കാൻ തുടങ്ങി. തുടക്കത്തിൽ വലിയവിജയങ്ങൾ നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ സീസൺ മുതലാണ് വിജയപാതയിൽ വന്നത് . കളിക്കാരുടെ സ്ഥിര ഉത്സാഹവും പരസ്പര വിശ്വാസവുമാണ് ഈ വിജയങ്ങൾ നേടാൻ ആയതെന്ന് സ്ട്രൈക്കർസ് ക്യാപ്റ്റൻ രാജേഷ് പറഞ്ഞു.
ഈ വിജയങ്ങൾ മറ്റു ടീമുകൾക്ക് പ്രചോദമാണെന്നു റെക്സ് സ്റ്റാർ ക്ലബിന്റെ ചെയർമാനായ അജീഷ് സാംബശിവൻ പറഞ്ഞു. ഈ വിജയത്തിന് റെക്സ് സ്റ്റാർ ക്ലബിന്റെ കൂടെ നിന്ന താരങ്ങളായ ബിജോൺ, വിശാൽ, മനു, ഷൈൻരാജ്, നിസ്സാം, ജെയ്സൺ, എൽദോ, അജിത്, വിജേഷ്, അമിത് , ഹുസൈൻ, ബിനു, അനിൽ, മൊഹ്സിൻ, ഹുസൈൻ, അബ്ദു, ശരത്, പ്രശാന്ത്, ബൈറ്റിൻ, അരവിന്ദ്, ഹാജ, നബീൽ ,സുമിത്, രജീഷ്, രജോയ്, ഫാറൂഖ്, ഫൈസൽ, അനുപ്, ഷൊഹൈബ്, സുമേഷ്, ശ്രീജിത്ത്, ഹരി, ആകാശ് , ജോഫിൻ, രാജീവ്, പ്രമോദ്, ഡാനി, അഷ്റഫ്, കുമാര, നൗഷാദ്, രാജ് ശേഖർ, സുജീഷ്, നിസ്സാം, സന്തോഷ്, ഇഗ്നേഷ് , അക്കു, വിനീത്, രഞ്ജീഷ്, നിജോ ഇവർക്കെല്ലാം നന്ദി അറിയിക്കുകയാണെന്ന് അജീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.