ഫ്യൂ​ഷ​ൻ ബീ​റ്റ്സ് മ​സ്ക​ത്ത് മു​ട്ടി പാ​ട്ട് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

പ്ര​വാ​സലോ​ക​ത്തും മു​ട്ടി​പ്പാ​ട്ട് സ​ജീ​വ​മാ​കു​ന്നു

സു​ഹാ​ർ: വ​ട​ക്കേ മ​ല​ബാ​റി​ലെ​യും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലി​ലെ​യും ക​ല്യാ​ണ വീ​ടു​ക​ളി​ൽ ഒ​രു​കാ​ല​ത്ത് ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത ക​ലാ​രൂ​പ​മാ​യി​രു​ന്ന മു​ട്ടി​പ്പാ​ട്ട് പ്ര​വാ​സ ലോ​ക​ത്തും സ​ജീ​വ​മാ​കു​ന്നു.

ത​​ല​ശ്ശേ​രി സ്വ​ദേ​ളി മു​ഹ​മ്മ​ദ് സി​യാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​മാ​നി​ലെ ഇ​രു​പ​തോ​ളം പ്ര​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ ​ചേ​ർ​ന്ന് ‘ഫ്യൂ​ഷ​ൻ ബീ​റ്റ്സ് മ​സ്ക​ത്ത് മു​ട്ടി പാ​ട്ട് ടീം’ ​എ​ന്ന പേ​രി​ൽ മു​ട്ടി​പ്പാ​ട്ട് സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. വ​ലി​യ ച​ട​ങ്ങി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും ഇ​തി​ന​കം മു​ട്ടി​പ്പാ​ട്ടു​മാ​യി സം​ഘം എ​ത്തി​യി​രു​ന്നു.

ത​ല​ശ്ശേ​രി​യി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ബി.​ഇ.​എം.​പി ​​ഹാ​ർ​ട്ട് ബീ​റ്റ്സ് ഒ​മാ​ൻ ചാ​പ്റ്റ​ർ ന​ട​ത്താ​ൻ പോ​കു​ന്ന മു​ട്ടി​പ്പാ​ട്ട് ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് അ​ൽ​ഖു​വൈ​റി​ൽ ന​ട​ത്തി​യ മു​ട്ടി​പ്പാ​ട്ട് റി​ഹേ​ഴ്സ​ൽ ഏ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​താ​യി. ച​ട​ങ്ങി​ൽ ഹാ​ർ​ട്ട് ബീ​റ്റ്സ് ഒ​മാ​ൻ ക​ൺ​വീ​ന​ർ​മാ​രാ​യ നി​ഷാ​ദ് കോ​ട്ട​യ​ക്കാ​ര​ൻ, പി.​കെ. താ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സ​ലിം പാ​ലി​ക്ക​ണ്ടി​യും മ​റ്റു പ്ര​വാ​സി കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഒ​മാ​ൻ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ സ​ലി കെ.​സി, ഷാ​ജി​ർ എം.​വി, സാ​ദി​ഖ് അ​ലി​യാ​മ്പ​ത്ത്, റ​സാ​ഖ് പ​റ​മ്പ​ത്ത്, ടി.​വി. സാ​ദി​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

വ​ട​ക്കേ മ​ല​ബാ​റി​ൽ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പു​തി​യാ​പ്പി​ള മ​ണ​വാ​ള​നാ​യി വ​സ്ത്രം മാ​റു​മ്പോ​ഴും മ​ണ​വാ​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​മ്പോ​ഴും മൈ​ലാ​ഞ്ചി ക​ല്യാ​ണ​ത്തി​നും മു​ട്ടി​പ്പാ​ട്ടി​ന്റെ താ​ളം ഉ​യ​ർ​ന്നു കേ​ട്ടി​രു​ന്നു.

ക​ല്യാ​ണ​ത്തി​ന് പ്രാ​യ​മാ​യ​വ​രു​ടെ മു​ട്ടി​പ്പാ​ട്ട് സം​ഘ​ങ്ങ​ളാ​യി​രു​ന്നു സ​ജീ​വ​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ന​ത് മാ​പ്പി​ള പാ​ട്ട് ശൈ​ലി​യി​ൽ മു​റു​കി​യ താ​ള​ത്തി​ലു​ള്ള പാ​ട്ടു​ക​ളാ​ണ് അ​ന്ന​വ​ർ പാ​ടി​യി​രു​ന്ന​ത്. പാ​ട്ടി​ൽ ചെ​റു​ക്ക​ന്റെ​യും പെ​ണ്ണി​ന്റെ​യും പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പാ​ടു​ക പ​തി​വാ​ണ്.

ക​ല്യാ​ണ​ത്തി​ന് ഒ​രു ആ​വേ​ശ​വും ച​ടു​ല​ത​യും സൃ​ഷ്ടി​ക്കാ​ൻ അ​ന്ന​ത്തെ മു​ട്ടി​പ്പാ​ട്ട് സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മു​ട്ടി​പ്പാ​ട്ട് സം​ഘ​ങ്ങ​ൾ പ​ടി​യി​റ​ങ്ങി ഗാ​ന​മേ​ള സം​ഘ​ങ്ങ​ൾ ക​ല്യാ​ണ​വീ​ടു​ക​ളി​ൽ ത​രം​ഗ​മാ​യി മാ​റി. കാ​ല​ക്ര​മേ​ണ മു​ട്ടി​പ്പാ​ട്ടു​ക​ൾ വി​സ്‌​മൃ​തി​യി​ലാ​യി.

പു​തി​യ കാ​ല​ത്ത് പ​ഴ​യ​തി​ന്റെ തി​രി​ച്ചു വ​ര​വാ​ണ​ല്ലോ ട്രെ​ൻ​ഡ്. അ​ങ്ങ​നെ​യാ​ണ് ചെ​റു​പ്പ​ക്കാ​രു​ടെ സം​ഘ​ങ്ങ​ൾ വീ​ണ്ടും മു​ട്ടി​പ്പാ​ട്ടു​മാ​യി പ്ര​വാ​സ ലോ​ക​ത്തും രം​ഗ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങി​ൽ ചെ​റു​തും വ​ലു​തു​മാ​യ മു​ട്ടി​പ്പാ​ട്ട് സം​ഘ​ങ്ങ​ളു​ണ്ട്.

Tags:    
News Summary - Muttipaattu comes alive in diaspora too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.