മസ്കത്ത്: രാജ്യത്തെ മൊത്തം ആഭ്യന്തര പ്രകൃതി വാതക ഉൽപാദനം 4.9 ശതമാനം വർധിച്ച് നവംബർ അവസാനത്തോടെ 49.444 ബില്യൺ ക്യുബിക് മീറ്ററിലെത്തി. 2022ൽ ഇതേകാലയളവിലിത് ഏകദേശം 47.113 ബില്യൺ ക്യുബിക് മീറ്ററായിരുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2023 നവംബർ അവസാനത്തോടെ ഒമാനിലെ 28.89 ബില്യൺ ക്യുബിക് മീറ്ററിൽ 58.4 ശതമാനം പ്രകൃതിവാതകമാണ് വ്യവസായ പദ്ധതികൾക്ക് ലഭിച്ചത്.
എണ്ണപ്പാടങ്ങൾക്കായുള്ള പ്രകൃതിവാതകത്തിന്റെ മൊത്തം ഉപയോഗം 12.36 ബില്യൺ ക്യുബിക് മീറ്ററിലും വൈദ്യുതോൽപാദന സ്റ്റേഷനുകൾ 7.94 ബില്യൺ ക്യുബിക് മീറ്ററിലും വ്യാവസായിക മേഖല 240.10 ദശലക്ഷം ക്യുബിക് മീറ്ററിലും എത്തിയതായും കണക്കുകൾ പറയുന്നു. ഇറക്കുമതി ഉൾപ്പെടെയുള്ള പ്രകൃതിവാതകത്തിന്റെ അനുബന്ധമല്ലാത്ത ഉൽപാദനം 39.29 ബില്യൺ ക്യുബിക് മീറ്ററും അനുബന്ധ ഉൽപാദനം 10.14 ബില്യൺ ക്യുബിക് മീറ്ററും ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.