ഒമാനിലേക്ക് മടങ്ങാൻ കടമ്പകൾ ഏറെ; കുറഞ്ഞ വരുമാനക്കാർക്ക്​ പ്രയാസമാകും

മസ്​കത്ത്​: നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് ഒമാനിലേക്ക് തിരിച്ചുവരാൻ ഒമാൻ സർക്കാർ അവസരം ഒരുക്കുന്നുണ്ടെങ്കിലും ആനുകൂല്യം ഉപയോഗപ്പെടുത്തി തിരിച്ചുവരുന്നവർക്ക് കടമ്പകൾ ഏറെ. ഏറ്റവും ഒടുവിൽ ഒമാനിലേക്ക്​ വരുന്ന വിദേശികൾക്ക്​ 14 ദിവസത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ൈൻറൻ നിർബന്ധമാണെന്ന്​ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. സുപ്രീം കമ്മിറ്റിയുടെ നിർദേശപ്രകാരം രാജ്യത്തെ വിമാന കമ്പനികൾക്കായി അതോറിറ്റി പുറത്തിറക്കിയ സർക്കുലറിലാണ്​ ഇൗ നിർദേശമുള്ളത്​. ഒമാൻ വിദേശകാര്യ മന്ത്രാലയത്തി​​െൻറ പെർമിറ്റ്​ ലഭിക്കുന്നവർക്ക്​ മാത്രമാണ്​ തിരികെ വരാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ വരുന്നവർക്കുള്ള വിമാനടിക്കറ്റ്​ ഉയർന്ന നിരക്കിലാണുള്ളത്​. നിലവിലെ സാഹചര്യത്തിൽ ഇതിനെല്ലാമായി അഞ്ഞൂറ്​ റിയാലിലേറെ ചെലവുവരുന്ന അവസ്​ഥയാണ്​.
ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ൈൻറൻ നിർബന്ധമാക്കിയുള്ള സർക്കുലർ വെള്ളിയാഴ്​ചയാണ്​ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയത്​. ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ൈൻറൻ എവിടെയാണ്​ എന്നത്​ സംബന്ധിച്ച വിവരങ്ങളും ചെലവ്​ വഹിക്കുന്നത്​ സംബന്ധിച്ച കാര്യങ്ങളും വിമാനത്താവളത്തിൽ വെച്ചുതന്നെ നൽകുകയും വേണം. ഒമാനിൽ ഇറങ്ങുന്നതിന്​ മു​േമ്പ യാത്രക്കാർ Tarassud+ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്യുകയും രജിസ്​ട്രേഷൻ പൂർത്തിയാക്കുകയും വേണം. ക്വാറ​ൈൻറനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായുള്ള ബ്രേസ്​ലെറ്റിന്​ അഞ്ച്​ റിയാൽ അടക്കുകയും വേണമെന്നും സർക്കുലറിൽ പറയുന്നു. ക്വാറ​ൈൻറനി പുറത്തിറങ്ങി നടക്കുന്നു​േണായെന്ന കാര്യം നിരീക്ഷിക്കുന്നതിനായാണിത്​. ഹോട്ടലുകളിലോ മറ്റിടങ്ങളിലോ ഒരുക്കുന്ന ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ൈൻറന്​ താമസവും  ഭക്ഷണവുമടക്കം  14 ദിവസത്തേക്ക് 250 റിയാൽ ചെലവ് വരുമെന്നണ് അറിയുന്നത്. ഇത് സംബന്ധമായ വ്യക്​തമായ ചിത്രം പുറത്ത് വന്നിട്ടില്ല. ഉത്തരവിന് മുമ്പ് ഒമാനിലെത്തിയവർ ഹോം ക്വാറ​ൈൻറനിലാണ്​ കഴിഞ്ഞത്​. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നെത്തിയ സലാം എയർ വിമാനത്തിൽ 160ലധികം പേർ മസ്​കത്തിലെത്തിയിരുന്നു.
ഒമാൻ വിദേശകാര്യ മന്ത്രാലയത്തി​​െൻറ ​െർമിറ്റുള്ളവർക്ക്​​ മാത്രമാണ്​ തിരിച്ചുവരാൻ സാധിക്കുകയുള്ളൂവെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സർക്കുലറിൽ പറയുന്നു. അതാത് രാജ്യങ്ങളിലെ  എംബസികൾ വഴിയോ സ്പോൺസർമാർ വഴിയോ ദേശീയ വിമാന കമ്പനികളായ ഒമാൻ എയർ, സലാം എയർ എന്നിവ വഴിയോ പെർമിറ്റിന്​ അപേക്ഷിക്കാവുന്നതാണ്​. ജോലി ചെയ്യുന്ന കമ്പനിയുടെ അപേക്ഷക്കൊപ്പം പാസ്പോർട്ട് കോപ്പി, വിസ പേജ് കോപ്പി, ലേബർ കാർഡ് കോപ്പി എന്നിവ ഇമെയിൽ അയച്ചാണ്​ പെർമിറ്റിനായി അപേക്ഷിക്കേണ്ടത്​.  ഒമാൻ എയർ, സലാം എയർ എന്നിവ വഴി പെർമിറ്റ് എടുക്കാൻ എളുപ്പമാണ്.  ഇതിന് 50 റിയാലാണ് ഇൗ വിമാനക്കമ്പനികൾ സർവീസ് ചാർജ്ജായി ഇൗടാക്കുന്നത്. ചില ട്രാവൽ ഏജൻറുകളും പെർമിറ്റ്​ എടുക്കാൻ സഹായിക്കുന്നുണ്ട്​. ഇവരും സർവീസ്​ ചാർജ്​ ഇൗടാക്കുന്നുണ്ട്​. എന്നാൽ പെർമിറ്റ് വിഷയത്തിൽ ഇന്ത്യൻ എംബസി ഇത് വരെ പ്രതികരിച്ചിട്ടില്ല. ഇതോടൊപ്പം ഒമാനിലെത്തുന്ന സന്ദർശക വിസക്കാർക്ക്​ ഒമാനിൽ തങ്ങുന്ന മുഴുവൻ സമയവും സാധുതയുള്ള ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെന്നും സർക്കുലറിലുണ്ട്.
തിരിച്ചുവരുന്നവർക്ക് ഏറ്റവും വലിയ വെല്ലുവിളിയാവുന്നത് നാട്ടിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കാണ്. ഇന്ത്യയിൽ നിന്ന് 200 റിയാലിൽ അധികമാണ്​ നിലവിൽ ടിക്കറ്റ് നിരക്ക്. നേരത്തെ എയർ ഇന്ത്യയും ആളുകളെ തിരിച്ച് കൊണ്ടുവന്നിരുന്നു. ഒമാൻ എയറിൽ വരുന്നവർക്ക് ടിക്കറ്റ് നിരക്കുകൾ വർധിക്കാനാണ് സാധ്യത. പെർമിറ്റിനുള്ള ചെലവ്, വിമാന ടിക്കറ്റ് നിരക്ക്, ക്വാറണ്ടൈൻ നിരക്ക് എന്നിവ അടക്കം തിരിച്ചു വരുന്ന ഒരാൾക്ക് ചുരുങ്ങിയത്  ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ ചെലവുവരും. സാധാരണ പ്രവാസിക്ക് ഇത് താങ്ങാവുന്നതിലും കൂടുതലാണ്. അതിനാൽ നാട്ടിൽ പോയ ചെറിയ ശമ്പളക്കാരായ പ്രവാസികൾക്ക് ഇൗ നിയന്ത്രണങ്ങൾ അവസാനിക്കുകയും വിമാനസർവീസുകൾ സാധാരണ ഗതിയിലാവുകയും ചെയ്യുന്നത് വരെ ഒമാനിലേക്ക് തിരിച്ച് വരാനാകാത്ത അവസ്ഥയാണ്.
Tags:    
News Summary - new circular regarding coming back to oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.