മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ അസൈബയിലുണ്ടായ ഇടി മിന്നലിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മഴക്ക് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയോടെയാണ് അസൈബയിൽ കനത്ത ഇടിമിന്നൽ അനുഭവപ്പെട്ടത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പലരും നാശനഷ്ടങ്ങളെ സംബന്ധിച്ച് ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹഷാമി അറിയിച്ചത്. പ്രാദേശിക റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർ.ഒ.പി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.