സലാലയിൽ എൻ.എസ്.എസ് സംഘടിപ്പിച്ച മന്നം ജയന്തി
ആഘോഷത്തിൽ ഉപഹാരം നൽകുന്നു
സലാല: നായർ സർവിസ് സൊസൈറ്റി സലാലയിൽ മന്നത്ത് പത്മനാഭന്റെ 148 മത് ജന്മദിനം വിപുലമായി ആഘോഷിച്ചു. യൂത്ത് കോപ്ലക്സിൽ നടന്ന ആഘോഷ പരിപാടികൾ എൻ.എസ്.എസ് പ്രസിഡന്റ് സേതുകുമാർ ഉദ്ഘാടനം ചെയ്തു.
മന്നത്തു പത്മനാഭന്റെ ദർശനങ്ങൾ കാലിക പ്രസക്തിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ , രാകേഷ് കുമാർ എന്നിവർ സംസാരിച്ചു. മന്നത്തിന്റെ ജീവിതത്തെക്കൂറിച്ച് സതീഷ് മുഖ്യ പ്രഭാഷണം നടത്തി. വി.ജി. ഗോപകുമാർ സ്വാഗതവും സതി നാരായണൻ കുട്ടി നന്ദിയും പറഞ്ഞു.
സിനിമ മിമിക്രി കലാകാരന്മാരായ അസീസ് നെടുമങ്ങാടും നോബിയും ചേർന്ന് വിവിധ സ്കിറ്റുകൾ അവതരിപ്പിച്ചു. വിവിധ നർത്തകർ ചേർന്ന് തയാറാക്കിയ വിവിധങ്ങളായ നൃത്തങ്ങൾ അരങ്ങേറി. ജി ഗോൾഡിന്റെ പ്രമോഷൻ നറുക്കെടുപ്പിൽ വിജയികളായവർക്ക് രണ്ട് ഡയമണ്ട് റിങ് സമ്മാനിച്ചു. പ്രോഗ്രാം കൺവീനർ സുനിൽ നാരയണൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.