മസ്കത്ത്: വത്തിക്കാനിലെ ഒമാന്റെ നോൺ റെസിഡന്റ് അംബാസഡറായി സ്വിസ്റ്റർലാൻഡിലെ ഒമാൻ അംബാസഡർ മഹ്മൂദ് ബിൻ ഹമദ് അൽ ഹസനി അംഗീകാരം പത്രം വത്തിക്കാൻ സിറ്റി രാഷ്ട്രത്തലവൻ ഫ്രാൻസിസ് മാർപാപ്പക്ക് കൈമാറി.
ഫ്രാൻസിസ് മാർപാപ്പക്കും ജനങ്ങൾക്കും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ കൈമാറി. സുൽത്താനേറ്റിലെ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും വശങ്ങളെ കുറിച്ച് അംബാസഡർ സംസാരിച്ചു. സുൽത്താനും ഒമാനി ജനതക്കും തുടർച്ചയായ പുരോഗതിയും മാർപാപ്പയും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.