ഒ​മാ​നും ടാ​ൻ​സ​നി​യ​യും സം​യു​ക്​​ത സ്റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി

മ​സ്ക​ത്ത്​: ഒ​മാ​നും ടാ​ൻ​സ​നി​യ​യും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല ച​രി​ത്ര​ബ​ന്ധ​ത്തി​ന്റെ സ്മ​ര​ണാ​ർ​ഥം സം​യു​ക്ത സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി. ടാ​ൻ​സ​നി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​ൻ പോ​സ്റ്റും ടാ​ൻ​സ​നി​യ പോ​സ്‌​റ്റ് കോ​ർ​പ​റേ​ഷ​നും ചേ​ർ​ന്നാ​ണ്​ സ്റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്.

ഒ​മാ​ന്റെ ത​പാ​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള സം​യു​ക്ത സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കു​ന്ന​ത്. ഒ​മാ​നി ക​ലാ​കാ​ര​നും ഡി​സൈ​ന​റു​മാ​യ സാ​മി സ​യാ​ബി​യു​ടെ ഓ​യി​ൽ പെ​യി​ന്റി​ങ്ങാ​ണ്​ സ്റ്റാ​മ്പി​ൽ ഉ​​ൾ​പ്പെ​ടു​ത്തി​യ​ത്​. ച​ട​ങ്ങി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. സാം​സ്കാ​രി​ക സാ​മൂ​ഹി​ക വ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​താ​ണ് സ്റ്റാ​മ്പ്. സ​ന്‍സി​ബാ​ര്‍ കോ​ര്‍ണി​ഷ് ആ​ണ് ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Oman and Tanzania release joint stamp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT