മസ്കത്ത്: ഒമാൻ അത്ലറ്റിക്സ് ഫെഡറേഷന്റെ സഹകരണത്തോടെ സാംസാകാരിക, കായിക, യുവജന മന്ത്രാലയം സംഘടിപ്പിക്കുന്ന ഒമാൻ ബ്രോഡ് ബാൻഡ് മാരത്തണിന്റെ രണ്ടാം പതിപ്പിന് തുടക്കം. രാജ്യത്തിനകത്തെയും പുറത്തെയും നിരവധിപേരാണ് മാരത്തണിൽ പങ്കെടുക്കുന്നത്. 7 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾ രണ്ട് കി.മീറ്ററും, 13 മുതൽ 17 വരെയുള്ള യുവാക്കൾ 5 കി.മീറ്ററും, 18 വയസ്സ് തികഞ്ഞവരും അതിനുശേഷമുള്ളവരും 10 കി.മീറ്ററുമാണ് പൂർത്തിയാക്കേണ്ടത്.
ആരോഗ്യം, ടൂറിസം, പൊതുജനപങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയം മാരത്തൺ സംഘടിപ്പിക്കുന്നത്. കായിക താരങ്ങളെയും കായിക പ്രേമികളെയും ആകർഷിക്കാനും സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും സാംസ്കാരിക, കായിക, യുവജന മന്ത്രാലയം സ്പോർട്സ് ആക്ടിവിറ്റി ഡിപ്പാർട്മെന്റ് ഡയറക്ടർ സമീറ ബിൻത് ശാനിൻ അൽ ശുകൈലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.