Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ബ്രോ​ഡ്ബാ​ൻ​ഡ്...

ഒ​മാ​ൻ ബ്രോ​ഡ്ബാ​ൻ​ഡ് മാ​ര​ത്ത​ണി​ന് തു​ട​ക്കം

text_fields
bookmark_border
marathon
cancel
camera_alt

ഒമാൻ ബ്രോഡ്ബാൻഡ് മാരത്തണിൽനിന്ന്

മ​സ്ക​ത്ത്: ഒ​മാ​ൻ അ​ത്ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സാം​സാ​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മാ​ൻ ബ്രോ​ഡ് ബാ​ൻ​ഡ് മാ​രത്ത​ണി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ന് തു​ട​ക്കം. രാ​ജ്യ​ത്തി​ന​ക​ത്തെ​യും പു​റ​ത്തെ​യും നി​ര​വ​ധി​പേ​രാ​ണ് മാ​രത്തണി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 7 മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ ര​ണ്ട് കി.​മീ​റ്റ​റും, 13 മു​ത​ൽ 17 വ​രെ​യു​ള്ള യു​വാ​ക്ക​ൾ 5 കി.​മീ​റ്റ​റും, 18 വ​യ​സ്സ് തി​ക​ഞ്ഞ​വ​രും അ​തി​നു​ശേ​ഷ​മു​ള്ള​വ​രും 10 കി.​മീ​റ്റ​റു​മാ​ണ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

ആ​രോ​ഗ്യം, ടൂ​റി​സം, പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​യി​ക താ​ര​ങ്ങ​ളെ​യും കാ​യി​ക പ്രേ​മി​ക​ളെ​യും ആ​ക​ർ​ഷി​ക്കാ​നും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കു​ക എ​ന്ന​തു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യം സ്പോ​ർ​ട്സ് ആ​ക്ടി​വി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ സ​മീ​റ ബി​ൻ​ത് ശാ​നി​ൻ അ​ൽ ശു​കൈ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarathonOman News
News Summary - Oman Broadband Marathon Begins
Next Story