മസ്കത്ത്: അൽജീരിയൻ തലസ്ഥാനമായ അൽജിയേഴ്സിലെ ഗ്രാന്റ് മോസ്ക് അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണകാര്യങ്ങളുടെയും ഉപ പ്രധാനമന്ത്രിയും സുൽത്താന്റെ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് സന്ദർശിച്ചു. അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
മസ്ജിദിലെത്തിയ സയ്യിദ് അസദിനെ അൽജിയേഴ്സിലെ ഗ്രാന്റ് മോസ്ക് മേധാവി മുഹമ്മദ് മഅമൂൻ അൽ കാസിമി സ്വീകരിച്ചു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിപുലമായ സാംസ്കാരിക ബന്ധങ്ങൾ അടിവരയിട്ടു പറഞ്ഞ അൽ കാസിമി ഒമാൻ മതസഹിഷ്ണുതയുടെ മാതൃകയാണെന്നും ചൂണ്ടിക്കാട്ടി.
'മഖാം അൽ ശഹീദ്' (രക്തസാക്ഷി സ്മാരകവും) മൗദ്ജാഹിദ് നാഷനൽ മ്യൂസിയവും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.