മസ്കത്ത്: ഒമാൻ-ഫ്രഞ്ച് സംയുക്ത സൈനികാഭ്യാസം 'മൗണ്ടൻ വാരിയർ 2022' സമാപിച്ചു. പരിപാടിയുടെ ഭാഗമായി പ്രായോഗിക പരിശീലനവും നടന്നു. റോയൽ ആർമി ഓഫ് ഒമാൻ കമാൻഡർ മേജർ ജനറൽ മാറ്റാർ സലിം അൽ ബലൂഷിയുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് സേന കമാൻഡർ റിയർ അഡ്മിറൽ ഇമ്മാനുവൽ സ്ലാർസും സൈനിക സംഘവും പങ്കെടുത്തു. ഉയർന്ന നിലവാരത്തിലുള്ള പ്രകടനവും കാര്യക്ഷമതയും ഫിറ്റ്നസും നിലനിർത്തുന്നതിനുള്ള റോയൽ ആർമി ഓഫ് ഒമാന്റെ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. അൽ ജബൽ അൽ അഖ്ദറിലെ പരിശീലന മേഖലകളിലായിരുന്നു പരിപാടി. റോയൽ ആർമി ഓഫ് ഒമാനെ പ്രതിനിധാനം ചെയ്ത് 23ാമത് ഇൻഫൻട്രി ബ്രിഗേഡിലെ മൗണ്ടൻ റെജിമെന്റാണ് സൈനികാഭ്യാസ പ്രകടനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.