മസ്കത്ത്: ഒമാൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ-സബ്തിക്ക് യു.എസിലെ ഉന്നത അവാർഡ്.
മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും അധ്യാപന രീതികൾ, നൂതനാശയങ്ങൾ, ശാസ്ത്രീയ ഗവേഷണങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നതിലും സജീവമായ പങ്ക് പരിഗണിച്ചാണ് മന്ത്രിക്ക് 'ലീഡിങ് ഫിസിഷ്യൻ അവാർഡ്' ലഭിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രശസ്ത കാർഡിയോതൊറാസിക് സർജനാണ് അൽ സബ്തി.
ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡിന്റെ എക്സിക്യൂട്ടിവ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ, സുൽത്താനേറ്റിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ അൽ സാബ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടത്തിയത്.
2015 നവംബറിൽ, മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അൽ സബ്തിയെ ഒമാൻ സിവിൽ ഓർഡർ (മൂന്നാം ക്ലാസ്) നൽകി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.