മസ്കത്ത്: ആളില്ലാ പേടകങ്ങളുടെയും (ഡ്രോണുകളുടെയും) റേഡിയോ ഫ്രീക്വൻസിയിൽ പ്രവർ ത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെയും സാന്നിധ്യം കണ്ടെത്താൻ മസ്കത്ത് വിമാനത്താവള ത്തിൽ പ്രത്യേക സംവിധാനം സ്ഥാപിക്കുന്നു. വ്യോമ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാ ണ് നടപടി. പ്രവർത്തനക്ഷമമായ ഡ്രോൺ ഡിറ്റക്ഷൻ സംവിധാനം സ്ഥാപിക്കുന്ന ലോകത്തില െ ആദ്യ വിമാനത്താവളമാകും മസ്കത്തിലേത്.
ജർമൻ കമ്പനിയായ ആരോണിയ എ.ജിയും ആർ ആൻഡ് എൻ ഖിംജി എൽ.എൽ.സിയും സംയുക്തമായാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച ധാരണപത്രത്തിൽ ഒമാൻ വിമാനത്താവള കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അയ്മൻ ബിൻ അഹമ്മദ് അൽ ഹൊസ്നിയും രമേഷ് കിംജിയും ഒപ്പുവെച്ചു.
വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക്ഒാഫും സുരക്ഷിതമാക്കുന്നതിനും വിമാനത്താവള പരിസരത്തെ സുരക്ഷ ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നതെന്ന് ഒമാൻ വിമാനത്താവള കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അയ്മൻ അൽ ഹൊസ്നി പറഞ്ഞു.
വിവിധ തരംഗദൈർഘ്യങ്ങളിലുള്ള ഒന്നിലധികം ഡ്രോണുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്താൻ ഇൗ സംവിധാനത്തിന് കഴിയും. സൂക്ഷ്മത ഉറപ്പുവരുത്തുന്നതിനായി ലോങ്റേഞ്ച് കാമറകളും സംവിധാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സംവിധാനമുള്ള ലോകത്തിലെ ആദ്യ വിമാനത്താവളമായി മസ്കത്ത് മാറുമെന്നും അൽ െഹാസ്നി പറഞ്ഞു.
വിമാനത്താവളത്തിെൻറ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ഭദ്രതയും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്. റേഡിയോ ഫ്രീക്വൻസി ഡിറ്റക്ഷൻ സംവിധാനം ഉപയോഗിച്ചാണ് ഇത് പ്രവർ
ത്തിക്കുന്നത്.
അതിനാൽ, ഇത് നിലവിൽ വിമാനങ്ങളുടെ സിഗ്നൽ നൽകുന്നത് അടക്കം സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കില്ലെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.