മസ്കത്ത്: സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി സുൽത്താനേറ്റും സൗദി അറേബ്യയും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. മദീനയിൽ നടന്ന ചടങ്ങിൽ ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലേം അൽ ഹബ്സിയും സൗദി അറേബ്യൻ ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദാനും ചേർന്നാണ് കരാറിൽ ഒപ്പിട്ടത്.
സാമ്പത്തിക നയ വികസനം, വൈദഗ്ധ്യ കൈമാറ്റം, പ്രാദേശിക, അന്തർദേശീയ സാമ്പത്തിക വിഷയങ്ങളിൽ ഏകോപനം വർധിപ്പിക്കൽ തുടങ്ങിയ മേഖലകളിലെ സഹകരണം വളർത്തിയെടുക്കുന്നതിലാണ് ധാരണ പത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ പൊതുമേഖലാ ഭരണം, സാമ്പത്തിക സംവിധാനങ്ങൾ, നിയമനിർമാണം എന്നിവ മെച്ചപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു. ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലെ പ്രധാന നാഴികക്കല്ലാണ് കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.