മസ്കത്ത്: ഒമാന്റെ ടൂറിസം സാധ്യതകൾ മനസ്സിലാക്കുന്നതിനും പരിചയപ്പെടുന്നതിനുമായി യു.എ.ഇയില്‍നിന്നുള്ള 35 പ്രമുഖ ടൂറിസം കമ്പനികളുടെ പ്രതിനിധികള്‍ക്ക് ബുറൈമി ഗവര്‍ണറേറ്റില്‍ യാത്ര സംഘടിപ്പിച്ചു. സുൽത്താനേറ്റിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനായി പൈതൃക, ടൂറിസം മന്ത്രാലയത്തിനു കീഴിലെ കാമ്പയിന് ഒരുക്കിയത്.
ബുറൈമിയിലെ പുരാതന-പൈതൃക കേന്ദ്രങ്ങള്‍, ചരിത്ര പ്രദേശങ്ങള്‍, മറ്റു ടൂറിസം പ്രദേശങ്ങള്‍ സംഘം സന്ദർശിച്ചു. ഗവര്‍ണറേറ്റിനെ സംയോജിത വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.