മസ്കത്ത്: ഒ.ഐ.സി സി ഒമാന്‍ ബര്‍ക റീജനല്‍ കമ്മിറ്റിയുടെയും മവേല ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഈദ്, ഓണം ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. എം.എല്‍.എമാരായ അഡ്വ. മാത്യു കുഴല്നാടന്, സി.ആര്. മഹേഷ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ബര്‍ക റീജനല്‍ കമ്മിറ്റി പ്രസിഡന്റ് അജോ കട്ടപ്പന അധ്യക്ഷത വഹിച്ചു. റോയല്‍ ഒമാന്‍ പൊലീസിലെ റിട്ട. ഓഫിസര്‍ സഈദ് സുലൈമാന്‍ അല്‍ ബലൂഷി മുഖ്യാതിഥിയായി. മലയാളത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം ശ്രോതാക്കളുടെ മനം കവർന്നു. നാഷനല്‍ പ്രസിഡന്റ് സജി ഔസേപ്പ്, ജനറല്‍ സെക്രട്ടറിമാരായ ബിന്ദു പാലക്കല്‍, സമീര്‍ ആനക്കയം, അഡ്വ. എം.കെ. പ്രസാദ്, വൈസ് പ്രസിഡന്റുമാരായ പുരുഷോത്തമന് നായര്‍, മാത്യു തോമസ് മെഴുവേലി, സലീം മുതുവമേല്, ഒ.ഐ.സി.സി രക്ഷാധികാരി എന്‍.ഒ. ഉമ്മന്‍, നാഷനല്‍ കമ്മിറ്റി അംഗങ്ങളായ റിസ്വിന്‍ ഹനീഫ, നൗഷാദ് കാക്കടവ്, നദിയ അന്‍സര്‍, മറിയാമ്മ തോമസ്, ജിനു ജോണ്‍, റാഷിദ് ചാവക്കാട്, മത്ര, സുഹാര്‍, നിസ്വ, റീജനല്‍ കമ്മിറ്റികളിലെ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നാഷനല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. ഷിനൂപ് രാജ് കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.
ഫാം ഹൗസില്‍ നടന്ന പരിപാടിയില്‍ മാവേലി, ഓണപ്പൂക്കളം, തിരുവാതിര, ഓണസദ്യ, മാപ്പിളപ്പാട്ട്, ഓണപ്പാട്ട്, ഗാനമേള, കുട്ടികളുടെ കലാപരിപാടികള്‍, ഉറിയടി, വടംവലി തുടങ്ങി ഓണത്തെ ഓർമപ്പെടുത്തുന്ന കലാകായിക വിനോദ പരിപാടികളും സംഘടിപ്പിച്ചു.
ബര്‍ക റീജനല്‍ കമ്മിറ്റിയില്‍നിന്നും ബൈജു തറയില്‍, അനു മലമണ്ണില്‍, പ്രിയ ഹരിലാല്‍, റഷീദ് എറണാകുളം, ശശികുമാര്‍ മൊവാല ഏരിയ കമ്മിറ്റിയില്‍നിന്നും ജയ്സൂര്യ മതിലകം, സലീം ഓച്ചിറ,സക്കീര്‍ കഴക്കൂട്ടം, സത്താര്‍, അബ്ദുള്ള, ജലാലുദ്ദീന്‍ എന്നീ നേതാക്കളും അംഗങ്ങളും നിരവധി കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു. ബര്‍ക റീജനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹരിലാല്‍ കൊല്ലം സ്വാഗതവും മവേല ഏരിയ കമ്മിറ്റി പ്രസിഡന്റ് അജ്മല്‍ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.