മസ്കത്ത്: ഒമാനിൽ ജോലി െചയ്യുന്ന എടപ്പാൾ സ്വദേശികൾ ഒാൺലൈനിൽ ഒത്തുചേർന്നു. ഒമാനിലെ എടപ്പാളുകാരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഇടപ്പാളയം ഗ്ലോബൽ കമ്മിറ്റിയാണ് വെർച്വൽ മീറ്റ് സംഘടിപ്പിച്ചത്. തൊഴിലിടങ്ങളിലും പരിമിത ജീവിത സാഹചര്യങ്ങളിലും ഒതുങ്ങിപ്പോവുന്ന പ്രവാസികളുടെ സാംസ്കാരിക-സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഇടപ്പാളയം ഒമാൻ ചാപ്റ്ററിന് രൂപം നൽകുവാനും ധാരണയായി. വിവിധ പ്രവിശ്യകളെ ഏകോപിപ്പിക്കുവാൻ ഒമാനിൽ ഒരു അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു.
കമ്മിറ്റി രക്ഷാധികാരികളായി അഷ്റഫ് എടപ്പാൾ, ഷാജി പൊറൂക്കര, നസീർ വട്ടംകുളം എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സതീശൻ മൂത്തേടത്ത് (പ്രസി.), അജിത് മേലേപ്പാട്ട് (വൈസ്.പ്രസി), ബാജിഷ് തയ്യിൽ വളപ്പിൽ (സെക്ര.), ഷാക്കിർ കാലടി (ജോ.സെക്ര), ജൈസൽ മുഹമ്മദ് (ട്രഷ.), അബ്ദുൽ ഗഫൂർ എടപ്പാൾ (ചീഫ് കോഒാർഡിനേറ്റർ), ആഷിഫ് കോടിയിൽ, രതീഷ് പൂക്കരത്തറ, ഷരീഫ് തട്ടാൻപടി, പ്രബിൻ പൊറൂക്കര (എക്സിക്യൂട്ടീവ് അംഗ.).
ഇടപ്പാളയം ഗ്ലോബൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റഫീഖ് എടപ്പാൾ വിവിധ ചാപ്റ്റർ പ്രവർത്തനങ്ങൾ വിശദമാക്കി. സെക്രട്ടറി ആഷിക് കൊട്ടിലിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ഹബീബ് റഹ്മാൻ കൊലക്കാട്ട്, വിനീഷ് കേശവൻ, സി.വി ശറഫുദ്ധീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.