മസ്കത്ത്: ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വിനോദത്തിനും അവരുടെ പരിപോഷണത്തിനുമായി പ്രത്യേക പാർക്ക് തുറന്നു. റുസ്താക് പബ്ലിക് പാർക്കിലാണ് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കായി പ്രത്യേക പാർക്ക് ജലവിഭവ വകുപ്പ് ജനറൽ ഡയക്ടറേറ്റിെൻറയും മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിൽ സജ്ജമാക്കിയത്. എല്ലാത്തരം വൈകല്യങ്ങളും ഓട്ടിസം, സ്പെക്ട്രം ഡിസോർഡർ തുടങ്ങിയ വൈകല്യമുള്ള കുട്ടികൾക്കും വളരെ പ്രയോജനപ്രദമായ ഇൗ പാർക്ക് അവരുടെ വളർച്ചയെ സഹായിക്കുന്നതിനോടൊപ്പം സാമൂഹികമായ അവരുടെ ഇടപെടലുകൾ കൂടി ലക്ഷ്യം വെക്കുന്നതായി പ്രാദേശിക മുനിസിപ്പാലിറ്റികളും ജലവിഭവ മന്ത്രാലയവും പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.