ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിയായ ജാവിദ്​ ഇഹ്​സാൻ നടൻ കുഞ്ചാക്കോ ബോബനിൽനിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു 

ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം: വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’ മൂ​ന്നാം പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി വാ​യ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​സ്ക​ത്ത്​ ആം​ഫി തി​യ​റ്റ​റി​ൽ ന​ട​ന്ന ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ ​പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ മ​ല​പ്പു​റം അ​രീ​ക്കോ​ട്​ സ്വ​ദേ​ശി ജാ​വി​ദ്​ ഇ​ഹ്​​സാ​ൻ, കൊ​ച്ചി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി ഡോ. ​സു​ധീ​ർ സു​കു​മാ​ർ എ​ന്നി​വ​ർ ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​നി​ൽ​നി​ന്ന് സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിയായ ഡോ. സുധീർ സുകുമാർ എന്നിവർ നടൻ കുഞ്ചാക്കോ ബോബനിൽനിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു

വി​ജ​യി​ക​ൾ​ക്ക്​ 100, 50 റി​യാ​ൽ വി​ല​മ​തി​ക്കു​ന്ന സീ​​പേ​ൾ​സ്​ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​ ജ്വ​ല്ല​റി​യു​ടെ ഗി​ഫ്​​റ്റ്​ കൂ​പ്പ​ണു​ക​ളാ​ണ്​ ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ സീ​പേ​ൾ​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ റി​യാ​സ്​ പി. ​ല​ത്തീ​ഫ്, ഫ്രൈ​ഡേ ഷൂ​ട്ട് ഔ​ട്ട്​ മ​സ്‌​ക​ത്ത്​ സ്ഥാ​പ​ക​ൻ ലി​ബി​ൻ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.മ​സ്ക​ത്തി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്രൈ​ഡേ ഷൂ​ട്ട് ഔ​ട്ട്​ മ​സ്‌​ക​ത്തു​മാ​യി (എ​ഫ്.​എ​സ്.​ഒ) സ​ഹ​ക​രി​ച്ചാ​യി​രു​ന്നു​ മ​ത്സ​രം. ദേ​ശ​ത്തി​നും മ​ത​ത്തി​നും അ​തീ​ത​മാ​യ ഐ​ക്യം, മാ​ന​വി​ക​ത​യു​ടെ ഐ​ക്യം, പ്ര​കൃ​തി​യു​ടെ ഐ​ക്യം എ​ന്നി​ങ്ങ​നെ മൂ​ന്നു​ വി​ഷ​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. 

Tags:    
News Summary - Photography Competition: Prizes distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT