മസ്കത്ത്: ഒമാനിലെ മലയാളികൾക്കിടയിൽ പ്രവാസി വെൽഫെയർ കലാ സാംസ്കാരിക വേദി നടത്തിയ ഓണപ്പാട്ട് മത്സരത്തിനു സംഗീതസാന്ദ്രമായ സമാപനം. റൂവി അൽ ഫൈലാക് റസ്റ്റാറന്റിൽ നടന്ന സമ്മാനദാനവും സമാപന സെഷനും ഗായകരുടെ സംഗമമായി മാറി. ഒമാനിലെ വിവിധ പ്രദേശങ്ങളിൽനിന്നും ഗായകർ പങ്കെടുത്ത മത്സരത്തിൽ വനിത വിഭാഗത്തിൽ അൽഖുവൈറിൽനിന്നുള്ള അശ്വതി വൈശാഖ്, പുരുഷ വിഭാഗത്തിൽ നിസ്വയിൽനിന്നുള്ള ശരവണൻ മണി എന്നിവർ വിജയികളായി.
മികച്ച പ്രകടനം കാഴ്ചവെച്ച ചന്ദ്രിക സുരേഷ്, ബൈജു സ്വർഗചിത്ര, അഫ്സീന ഷഹീർ, ശ്രീജൻ വടകര, ഷാജഹാൻ നിസ് വ, അസ്നി തയ്യിൽ എന്നിവരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് അർഷാദ് പെരിങ്ങാല ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ കലാ സാംസ്കാരിക വേദി പ്രസിഡന്റ് സൈദ് അലി ആതവനാട് അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് മുനീർ വടകര സമ്മാനദാനം നിർവഹിച്ചു. വിവിധ ജനസേവന പ്രവർത്തനങ്ങളോടൊപ്പം പ്രവാസികളായ മലയാളികൾക്ക് അവരുടെ കല, കായിക മേഖലകളിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്നതിന് തുടർന്നും പ്രവാസി വെൽഫെയറിന്റെ വകുപ്പുകൾ സജീവമായി രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ഓണപ്പാട്ട് മത്സരം മൂല്യനിർണയം നടത്തിയ സലീം, ഹൻസിൻ, കല സാംസ്കാരിക വകുപ്പ് ഭാരവാഹി ഫസൽ കതിരൂർ, പ്രവാസി വെൽഫെയർ സെക്രട്ടറി അസീബ് മാള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.