ഓണപ്പാട്ടു മത്സരവുമായി പ്രവാസി വെൽഫെയർ

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ മ​ല​യാ​ളി ഗാ​യ​ക​ർ​ക്കാ​യി പ്ര​വാ​സി വെ​ൽ​ഫ​യ​ർ ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗം ഓ​ണ​പ്പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഒ​മാ​നി​ൽ വ​സി​ക്കു​ന്ന 18 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും പ​ങ്കെ​ടു​ക്കാം. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക​മാ​യാ​യി​രി​ക്കും മ​ത്സ​രം. പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ഓ​ൺ​ലൈ​നി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ ആ​യി​രി​ക്കും ഒ​ക്ടോ​ബ​ർ 21 ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ക്കു​ക. മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 7951 2302 എ​ന്ന വാ​ട്സ്​ ആ​പ്​ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫ​യ​ർ ക​ല സാം​സ്കാ​രി​ക വി​ഭാ​ഗം ഇ​ൻ ചാ​ർ​ജ് സൈ​ദ് അ​ലി ആ​ത​വ​നാ​ട് അ​റി​യി​ച്ചു.

Tags:    
News Summary - Pravasi Welfare to organize Onapatu competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT