മസ്കത്ത്: പരിശീലനത്തിനിടെ നേരിട്ട പ്രതികൂല സാങ്കേതിക സാഹചര്യം വിജയകരമായി കൈകാര്യം ചെയ്ത വിങ് കമാൻഡർ മജീദ് സെയ്ഫ് അൽ മമാരിയെ റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ (റാഫോ) കമാൻഡർ എയർ വൈസ് മാർഷൽ ഖമീസ് ഹമ്മദ് അൽ ഗഫ്രി ആദരിച്ചു. തന്റെ സംയമനം, തന്ത്രം, പെട്ടെന്നുള്ള പ്രവർത്തനം എന്നിവയാൽ വിങ് കമാൻഡർ അൽ മമാരിക്ക് എയർസ്ട്രിപ്പിലേക്ക് പറന്നുയരാനും സുരക്ഷിതമായി ലാൻഡ് ചെയ്യാനും കഴിഞ്ഞു.എയർക്രൂവിനെതും വിമാനത്തെയും രക്ഷിക്കാനും സാധിച്ചു. ഇത്തരംസാഹചര്യങ്ങളിൽ എയർ സുരക്ഷാ നടപടിക്രമങ്ങൾ നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് റാഫോയുടെ പരിശീലന പരിപാടികളുടെ വിജയത്തിന്റെ കാര്യക്ഷമതകൂടി പ്രതിഫലിപ്പിക്കുന്നതാണെന്ന് അൽ ഗഫ്രി പറഞ്ഞു. മുഅസ്കർ അൽ മുർതഫയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ മുതിർന്ന റാഫോ ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.