റി​യാ​ദി​ലെ ജി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന ജി.​സി.​സി പെ​ർ​മ​ന​ന്‍റ്

ലെ​ജി​സ്ലേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ്ര​തി​നി​ധി​ക​ൾ

ജി.സി.സി പെർമനന്‍റ് ലെജിസ്ലേഷൻ കമ്മിറ്റിയോഗത്തിൽ ഒമാൻ പങ്കെടുത്തു

മ​സ്ക​ത്ത്​: റി​യാ​ദി​ലെ ജി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന ജി.​സി.​സി പെ​ർ​മ​ന​ന്‍റ് ലെ​ജി​സ്ലേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ 26ാമ​ത് യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​ങ്കെ​ടു​ത്തു.

സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നീ​തി​ന്യാ​യ നി​യ​മ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ.​യ​ഹ്‌​യ നാ​സ​ർ അ​ൽ ഖു​സൈ​ബി​യാ​ണ്​ സം​ബ​ന്ധി​ച്ച​ത്. ജി.​സി.​സി പെ​ർ​മ​ന​ന്‍റ് ലെ​ജി​സ്ലേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ത​ന്ത്ര​വും ഏ​കീ​കൃ​ത ജി.​സി.​സി നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ഏ​ൽ​പ്പി​ച്ച വി​ദ​ഗ്ധ​രു​ടെ​യും വി​ദ​ഗ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു.

അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് നി​യ​മ​നി​ർ​മാ​ണ ത​ത്വ​ങ്ങ​ൾ സ​മാ​ഹ​രി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ജി.​സി.​സി സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ലി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Oman participated in the GCC Permanent Legislation Committee meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.