മോ​ഡ​ൽ ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ട്രാ​വ​ൻ​കൂ​ർ ഒ​മാ​ൻ ഡി​സ്ട്രി​ക്ട് 318ബി, ​അ​ൽ​ഖു​വൈ​ർ ബ​ദ​ർ അ​ൽ​സ​മാ പോ​ളി​ക്ലി​നി​ക്കു​മാ​യി

സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ ശി​ൽ​പ​ശാ​ല​

റെ​റ്റി​നോ​പ്പ​തി സ്ക്രീ​നി​ങ് ക്യാ​മ്പും ബോ​ധ​വ​ത്​​ക​ര​ണ ശി​ൽ​പ​ശാ​ല​യും

മ​സ്ക​ത്ത്​: ലോ​ക പ്ര​മേ​ഹ ദി​ന​ത്തോ​ട്​ ​​മു​ന്നോ​ടി​യാ​യി മോ​ഡ​ൽ ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ട്രാ​വ​ൻ​കൂ​ർ ഒ​മാ​ൻ ഡി​സ്ട്രി​ക്ട് 318 ബി, ​അ​ൽ​ഖു​വൈ​ർ ബ​ദ​ർ അ​ൽ​സ​മാ പോ​ളി ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് 'നി​ങ്ങ​ളു​ടെ ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി​യി​ൽ ഒ​രു ക​ണ്ണ് വേ​ണം' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി സ്ക്രീ​നി​ങ് ക്യാ​മ്പും ബോ​ധ​വ​ത്​​ക​ര​ണ ശി​ൽ​പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചു.

ക്യാ​മ്പി​ൽ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി പ​രി​ശോ​ധ​ന സൗ​ക​ര്യം ഒ​രു​ക്കി. ജ​ന​ങ്ങ​ളി​ൽ പ്ര​മേ​ഹ​സം​ബ​ന്ധ​മാ​യ നേ​ത്ര​രോ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ഈ ​അ​വ​സ്ഥ​യു​മാ​യി പോ​രാ​ടു​ന്ന ആ​ളു​ക​ളെ അ​നു​ബ​ന്ധ കാ​ഴ്ച പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ​തേ​ടാ​നു​ള്ള പ്ര​ചോ​ദ​നം ന​ൽ​കാ​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ക്യാ​മ്പും അ​വ​ബോ​ധ​ന വ​ർ​ക് ഷോ​പ്പും സം​ഘ​ടി​പ്പി​ച്ച​ത്.

സീ​നി​യ​ർ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ ഡോ. ​പ്രീ​ത മ​ണി​യാ​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ സ്‌​ക്രീ​നി​ങ്​ ക്യാ​മ്പും ശി​ൽ​പ​ശാ​ല​യും ന​ട​ന്ന​ത്. പ​രി​പാ​ടി ക്ല​ബ് പ്ര​സി​ഡ​ന്റ് എം.​ജെ.​എ​ഫ്. ല​യ​ൺ ജ​യ​ശ​ങ്ക​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഡോ. ​പ്രീ​ത മ​ണി​യാ​ല​ത്ത്, ആ​ശു​പ​ത്രി മാ​നേ​ജ​ർ സ​ണ്ണി ചാ​ക്കോ എ​ന്നി​വ​രെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ക്ല​ബ് ട്ര​ഷ​റ​ർ ല​യ​ൺ അ​നീ​ഷ് സി. ​വി​ജ​യ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എം.​ജെ.​എ​ഫ് ല​യ​ൺ അ​നൂ​പ് സ​ത്യ​ൻ, ഡ​യ​റ​ക്ട​ർ എം.​ജെ.​എ​ഫ്. ല​യ​ൺ തോ​മ​സ്, ക്ല​ബ് അം​ഗ​ങ്ങ​ളും മ​റ്റ് ആ​ശു​പ​ത്രി സ്റ്റാ​ഫും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക്ല​ബ് സെ​ക്ര​ട്ട​റി ല​യ​ൺ ശ​ശി​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. 

Tags:    
News Summary - Retinopathy Screening Camp and Awareness Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT