സ​മാ​ഇ​ൽ ഫെ​സ്റ്റി​വ​ൽ 20 മു​ത​ൽ

മ​സ്​​ക​ത്ത്​: ഒ​ക്​​ടോ​ബ​ർ 20 മു​ത​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ സ​മാ​ഇ​ൽ ഫെ​സ്റ്റി​വ​ലി​ന്റെ ഒ​രു​ക്കം വി​ല​യി​രു​ത്താ​നാ​യി സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​ർ​ന്നു. സ​മാ​ഇ​ൽ നി​ന്നു​ള്ള ശൂ​റ കൗ​ൺ​സി​ൽ അം​ഗം മു​ഹ​മ്മ​ദ്​ ബി​ൻ ഖാ​മി​സ്​ ബി​ൻ ന​ബ്​​ഹാ​ൻ അ​ൽ ഹു​സ്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ആ​ഭ്യ​ന്ത​ര ഗ​വ​ർ​ണ​റേ​റ്റ് ഓ​ഫി​സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​ഥ​മ ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്. അ​ൽ ഫെ​യ്‌​ഹ ഫു​ട്‌​ബാ​ൾ ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന സ​മാ​ഇ​ൽ ക്ല​ബ് ഉ​ൾ​പ്പെ​ടെ പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും സം​ഘാ​ട​ക സ​മി​തി സ​ന്ദ​ർ​ശി​ച്ചു. കു​തി​ര സ​വാ​രി പ​രി​പാ​ടി​യും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നു​ള്ള പ​ബ്ലി​ക് അ​തോ​റി​റ്റി തു​ട​ങ്ങി നി​ര​വ​ധി സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പി​ന്തു​ണ​യോ​​ടെ​യാ​ണ്​ ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Samail festival from 20th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT