മസ്കത്ത്: മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് മസ്കത്തിൽ ചെറിയ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. അൽ ഖൗർ മസ്ജിദിൽ നടന്ന ഇൗദ് പ്രാർഥനയിൽ സയ്യിദ് ഫഹദിനൊപ്പം രാജകുടുംബാംഗങ്ങൾ, സ്റ്റേറ്റ് കൗൺസിൽ-മജ്ലിസുശൂറ ചെയർമാന്മാർ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പെങ്കടുത്തു.
സുപ്രീംകോടതി ചെയർമാനും സുപ്രീം ജുഡീഷ്യറി കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഡോ. ഇഷാഖ് ബിൻ അഹ്മദ് അൽ ബുസൈദി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. നമ്മുടെ അഭിമാനത്തിനും വിജയത്തിനുമുള്ള കാരണം ഇസ്ലാമാണെന്ന് ഇമാം ഖുതുബയിൽ ഉണർത്തി. ഇസ്ലാമിക ആദർശത്തെ നൽകിയതിലൂടെ മുസ്ലിംകളെ ലോകത്തിലെ ഏറ്റവും മികച്ച സമൂഹമായി തെരഞ്ഞെടുക്കുകയാണ് അല്ലാഹു ചെയ്തത്.
െഎക്യം കാത്തുസൂക്ഷിക്കുകയും ഭിന്നിപ്പിൽനിന്ന് മാറിനിൽക്കുകയും വേണമെന്നാണ് ശരീഅത്ത് നിയമം നിർബന്ധമായി അനുശാസിക്കുന്നതെന്നും ഇമാം ചൂണ്ടിക്കാണിച്ചു. ശേഷം സുൽത്താെൻറ ആയുരാരോഗ്യ സൗഖ്യത്തിനും സന്തോഷത്തിനും ദീർഘായുസ്സിനും വേണ്ടി ഇമാം പ്രാർഥിച്ചു. നമസ്കാര ശേഷം സയ്യിദ് ഫഹദ് പെരുന്നാൾ ആശംസകൾ സ്വീകരിച്ചു. ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി സലാലയിലെ സുൽത്താൻ ഖാബൂസ് മസ്ജിദിലും പെരുന്നാൾ നമസ്കാരം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.