പാ​ർ​ക്കി​ന്‍റെ രൂ​പ​രേ​ഖ 

സീബിൽ 1,52,400 ചതുരശ്ര മീറ്ററിൽ പാർക്കൊരുങ്ങുന്നു

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ 1,52,400 ചതുരശ്ര മീറ്ററിൽ മബേല പാർക്ക് നിർമിക്കുന്നു. നഗര, പാർപ്പിട, വാണിജ്യസൗകര്യങ്ങൾ നിറഞ്ഞ സജീവമായ സ്ഥലത്ത് ഓക്‌സിഡന്റൽ ഒമാനാണ് പാർക്ക് ഒരുക്കുന്നത്.

ഗുണനിലവാരം, സുസ്ഥിരത തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസൃതമായി മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. 3.2 കിലോമീറ്റർ നീളത്തിൽ സ്‌പോർട്‌സ്, സൈക്കിൾപാത, കാൽനടക്കാർക്കും സൈക്കിളുകൾക്കുമായി ഓവർഹെഡ് ബ്രിഡ്ജുകൾ, കുട്ടികൾക്കുള്ള ഗെയിമുകൾ, വ്യായാമ ഉപകരണങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവയും ഇതിലുണ്ടാകും.

മബേല പാർക്കിൽ ബഹുമുഖ കായിക വിനോദങ്ങൾക്കായി ഉപയോഗിക്കാവുന്ന പിച്ചുകൾ, സ്കേറ്റ്‌ബോർഡിങ് റാമ്പുകൾ, കഫേകൾ, പ്രാർഥനമുറികൾ, കടയുടമകൾക്ക് അവരുടെ സാധനങ്ങൾ വിൽക്കാനുള്ള ഏരിയകൾ, പാർക്കിങ് ലോട്ടുകൾ തുടങ്ങിയവയും ഉണ്ടാകും.

പദ്ധതി പൂർത്തിയാക്കാൻ രണ്ടു വർഷമെടുക്കുമെന്നാണ് കരുതുന്നത്. സ്വകാര്യമേഖലയുമായി സഹകരിച്ച് സമൂഹത്തിന് കൂടുതൽ സേവനങ്ങളും സഹകരണങ്ങളും നൽകുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഓക്‌സിഡന്റൽ ഒമാനുമായി കരാറിലെത്തിയിരിക്കുന്നത്.

Tags:    
News Summary - Seebil has a park of 1,52,400 square meters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT