മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം വനിത വേദിയുടെ നേതൃത്വത്തിൽ മാനസിക സമ്മർദം എങ്ങനെ ലഘൂകരിക്കാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഗൂബ്രയിലെ അൽ ഹയാത്ത് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും വിമൻ ഐ.എം.എ എക്സിക്യൂട്ടിവ് അംഗവുമായ ഡോക്ടർ ഷിഫാന സംസാരിച്ചു. ഇക്കാലത്ത് വീടകങ്ങളിലെ മാനസിക സമ്മർദം സ്ത്രീകളിൽ മാത്രമല്ല കുടുംബത്തിലെ എല്ലാവരിലും കണ്ടുവരുന്നുണ്ടെന്നും അതിൽനിന്നും മോചനം നേടാനുള്ള വഴി പരസ്പരം സംസാരിക്കുകയും അവസരങ്ങളുണ്ടാക്കി മാനസികോല്ലാസപ്രദമായ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുക എന്നതാണെന്ന് ഡോക്ടർ സൂചിപ്പിച്ചു.
സെമിനാറിനോടനുബന്ധിച്ചു നടന്ന കേക്ക് മേളയിലും മത്സരത്തിലും പതിനഞ്ചുപേർ പങ്കെടുത്തു. ലസിത സുനിൽകുമാർ, ജനിത ലക്ഷ്മി, ഷിൽന ഷൈജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മാർഗംകളി, ക്രിസ്മസ് ക്വയർ തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. ഇരുനൂറോളം അംഗങ്ങൾ സെമിനാറിൽ പങ്കെടുത്തു. വനിതാവിഭാഗം സെക്രട്ടറി ശ്രീജ രമേഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.