ഒമാനിൽ കടകൾ അടച്ചിടാൻ നിർദേശം

മസ്​കത്ത്​: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രതിരോധ-മുൻകരുതൽ നടപടികൾ ഒമാൻ കൂടുതൽ കടുപ്പിക്കുന്നു. എല്ലാ വാണിജ്യ സ്​ഥാപനങ്ങളും അടച്ചിടണമെന്ന്​ കാണിച്ച്​ റീജ്യനൽ മുനിസിപ്പാലീറ്റീസ്​ മന്ത്രാലയം അറിയിപ്പ്​ പുറപ്പെടുവിച്ചു. തിങ്കളാഴ്​ച മുതൽ തന്നെ നിയമം നിലവിൽ വന്നു.

പൊതുജനങ്ങളുടെ ഒത്തുചേരലുകൾ തടയാൻ ലക്ഷ്യമിട്ടാണ്​ കടകളുടെ പ്രവർത്തനത്തിന്​ വിലക്ക്​ ഏർപ്പെടുത്തിയത്​. ഭക്ഷ്യോത്​പന്നങ്ങൾ, ഗ്രോസറികൾ, ക്ലിനിക്കുകൾ, ഫാർമസി, ഒപ്​റ്റികൽ സ്​റ്റോർ, ഗ്യാസ്​ സ്​റ്റേഷനുകൾ എന്നിവക്ക്​ മാത്രമാണ്​ ഇളവുള്ളത്​. മാളുകൾക്ക്​ പുറത്തുള്ള റസ്​റ്റോറൻറുകൾ ഒാർഡർ, ഡെലിവറി സേവനങ്ങൾ മാത്രമേ നൽകാൻ പാടുള്ളൂവെന്നും അറിയിപ്പിൽ പറയുന്നു.

മാർച്ച്​ 18 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലെ കടകളും പരമ്പരാഗത മാർക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്​. ജിമ്മു​കൾ, ഹെ​ൽത്ത്​ ക്ലബുകൾ, ബാർബ​ർ- ബ്യൂ​ട്ടി​ ഷോപ്പു​കൾ എന്നിവയും അടഞ്ഞുകിടക്കുകയാണ്​. നിരോധം ബാധകമല്ലാത്തതിനാൽ റൂവി ഹൈസ്​ട്രീറ്റ്​ അടക്കം പ്രദേശങ്ങളിൽ കടകൾ പ്രവർത്തിച്ചിരുന്നു. പുതിയ നി​ർദേശത്തോടെ ഇത്തരം മേഖലകളിലെ കടകൾക്കും താഴുവീണു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ അനുസരിക്കണമെന്ന്​ മന്ത്രാലയം നിർദേശിച്ചു.

Tags:    
News Summary - shops in oman will close soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT