ഡോ.​അ​ലൈ​ൻ ബെ​ർ​സ​റ്റ്​

സ്വി​സ്റ്റ​ർ​ല​ൻ​ഡ്​ പ്ര​സി​ഡ​ന്‍റ്നാ​ളെ ഒ​മാ​നി​ലെ​ത്തും

മ​സ്‌​ക​ത്ത്​: സ്വി​സ്റ്റ​ർ​ല​ൻ​ഡ്​ പ്ര​സി​ഡ​ന്‍റ്​ ഡോ.​അ​ലൈ​ൻ ബെ​ർ​സ​റ്റി​ന്‍റെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ഒ​മാ​നും സ്വി​സ്റ്റ​ർ​ല​ൻ​ഡും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധം വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്​ സ​ന്ദ​ർ​ശ​ന​മെ​ന്ന്​ ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വ​ഴി​ക​ളും സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ർ​ച്ച ചെ​യ്യും. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​യും ന​ട​ത്തും. പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നൊ​പ്പം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന ഒ​രു​കൂ​ട്ടം വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും ​ചെ​യ്യും.

Tags:    
News Summary - Switzerland President to arrive Oman tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.