ന​വീ​ക​ര​ണം: ത​റാ​സു​ദ്​ പ്ല​സ്​ ആ​പ്ലി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു

മ​സ്​​ക​ത്ത്​: ന​വീ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി കോ​വി​ഡ്​ വൈ​റ​സ്​ ട്രേ​സി​ങ്​ ആ​പ്ലി​ക്കേ​ഷ​നാ​യ ത​റാ​സു​ദ്​ പ്ല​സി​െൻറ പ്ര​വ​ർ​ത്ത​നം ത​ൽ​ക്കാ​ല​ത്തേ​ക്ക്​ നി​ർ​ത്തി​വെ​ച്ച​താ​യി ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നൊ​പ്പം കോ​വി​ഡ്​ സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ൾ, മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ സം​വി​ധാ​ന​മാ​ണ്​ ത​റാ​സു​ദ്​ പ്ല​സ്​ ആ​പ്ലി​ക്കേ​ഷ​ൻ. ഇം​ഗ്ലീ​ഷി​ന്​ പു​റ​മെ അ​റ​ബി, ഉ​ർ​ദു, ഹി​ന്ദി, ബം​ഗാ​ളി ഭാ​ഷ​ക​ളി​ലും ത​റാ​സു​ദ്​ പ്ല​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​ണ്.

രോ​ഗി​ക​ൾ​ക്ക്​ മെ​ഡി​ക്ക​ൽ ഹോ​ട്ട്​​ലൈ​നി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ബ​ന്ധ​പ്പെ​ടാ​ൻ ഇൗ ​ആ​പ് വ​ഴി സാ​ധി​ക്കും. രോ​ഗ​നി​ർ​ണ​യ​ത്തി​ലൂ​ടെ കോ​വി​ഡ്​ പോ​സി​റ്റി​വാ​ണെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക്​ ത​റാ​സു​ദ്​ പ്ല​സ്​ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രേ​സ്​​ലെ​റ്റ്​ ധ​രി​പ്പി​ക്കും. ഇ​തു​വ​ഴി കോ​വി​ഡ്​ രോ​ഗി ക്വാ​റ​​ൻ​റീ​ൻ/​െ​എ​സോ​ലേ​ഷ​ൻ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ക​ണ്ടെ​ത്താ​നും സാ​ധി​ക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT