മസ്കത്ത്: ടെലികോം സേവനദാതാക്കളിൽനിന്ന് ഉപയോക്താക്കൾക്ക് ലഭിക്കേണ്ട അവകാശങ്ങളെയും മറ്റും ബോധവത്കരിക്കാൻ കാമ്പയിനുമായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ). 'നിങ്ങളുടെ അവകാശം നിങ്ങൾക്കറിയാം' എന്ന കാമ്പയിൻ സമൂഹമാധ്യമങ്ങളിലൂടെയാണ് അധികൃതർ നടത്തുന്നത്. പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള നടപടികളടക്കം നിരവധി സന്ദേശങ്ങളാണ് കാമ്പയിനിന്റെ ഭാഗമായി ആളുകളിലേക്ക് നൽകിക്കൊണ്ടിരിക്കുന്നത്. പൗരന്മാരും താമസക്കാരും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് കാമ്പയിൻ. ഇന്റർനാഷനൽ റോമിങ്, ബില്ലിങ്, പരസ്യസന്ദേശങ്ങൾ, ഗുണഭോക്താക്കളുടെ പരാതികൾ, കുട്ടികളുടെ അവകാശങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ടായിരിക്കും കാമ്പയിൻ പുരോഗമിക്കുക. 1000 എന്ന നമ്പറിലോ 24222222 എന്ന വാട്സ്ആപ്പിലൂടെയോ അല്ലെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ ടി.ആർ.എയുമായി ആശയവിനിമയം നടത്താവുന്നതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.