‘അ​ട​ക്ക’ നാ​ട​ക​ത്തി​ന്റെ നാ​ലാം​വ​ര്‍ഷ ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

'അ​ട​ക്ക' നാ​ട​ക​ത്തി​ന്റെ നാ​ലാം​വ​ര്‍ഷം ആ​ഘോ​ഷി​ച്ചു

മ​സ്‌​ക​ത്ത്: ന​ഗ​ര​വും ഗ്രാ​മ​വും ത​മ്മി​ലു​ള്ള തി​രി​ച്ച​റി​വു​ക​ളു​ടെ ക​ഥ പ​റ​ഞ്ഞ് അ​വ​ത​ര​ണ​ത്തി​ല്‍ ശ്ര​ദ്ധ​നേ​ടി​യ അ​ട​ക്ക നാ​ട​ക​ത്തി​ന്റെ നാ​ലാം വാ​ര്‍ഷി​കം 'അ​ട​ക്ക​യു​ടെ നാ​ള്‍വ​ഴി​ക​ള്‍' പേ​രി​ല്‍ ആ​ഘോ​ഷി​ച്ചു. 2018 ഒ​ക്ടോ​ബ​റി​ല്‍ റെ​യി​ന്‍ബോ ക്ല​ബ് മ​സ്‌​ക​ത്തി​ന്റെ നാ​ട​ക വി​ഭാ​ഗ​മാ​യ മ​ഴ​വി​ല്‍ നാ​ട്യ​ഗൃ​ഹം തു​റ​ന്ന വേ​ദി​യി​ല്‍ നൂ​ത​ന അ​വ​ത​ര​ണ രീ​തി​ക​ളോ​ടെ കാ​ണി​ക​ളെ ഒ​ന്ന​ട​ങ്കം ആ​വേ​ശം കൊ​ള്ളി​ച്ച നാ​ട​ക​മാ​യി​രു​ന്നു അ​ട​ക്ക.

പ്ര​വാ​സി​യാ​യ ഡോ. ​രാ​ജ​ഗോ​പാ​ലി​ന്റെ അ​ട​ക്ക​യെ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി റോ​ജി​ത് കൊ​ഴൂ​ര്‍ നാ​ട​ക​ര​ച​ന നി​ര്‍വ​ഹി​ക്കു​ക​യും ന​ട​നും നാ​ട​ക​പ്ര​വ​ര്‍ത്ത​ക​നു​മാ​യ കെ.​വി. മ​ഞ്ജു​ള​ന്‍ സം​വി​ധാ​നം നി​ര്‍വ​ഹി​ക്കു​ക​യും ചെ​യ്ത നാ​ട​കം നാ​ലു​വ​ര്‍ഷം പി​ന്നി​ടു​മ്പോ​ള്‍ റെ​യി​ന്‍ബോ ക്ല​ബ് മ​സ്‌​ക​ത്തും സ്പ​ര്‍ശ​യും അ​ട​ക്ക​യി​ല്‍ അ​ഭി​ന​യി​ച്ച​വ​രും ചേ​ര്‍ന്ന് ഒ​രു​മി​ക്കു​ക​യും വി​പു​ല​മാ​യ രീ​തി​യി​ല്‍ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു.

ടു ​മെ​ന്‍ എ​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ കെ. ​സ​തീ​ഷ് ച​ട​ങ്ങി​ന്റെ മു​ഖ്യാ​തി​ഥി​യാ​യി. ഡോ. ​രാ​ജ​ഗോ​പാ​ല്‍, സാം​ലാ​ല്‍ ധ​ര്‍മ​ജ​ന്‍, അ​ന്‍സാ​ര്‍ ഇ​ബ്രാ​ഹിം, ക​ബീ​ര്‍ യൂ​സ​ഫ്, ല​ക്ഷ്മി കൊ​ത്ത​നെ​ത്ത്, അ​നി​ല്‍ ക​ട​ക്കാ​വൂ​ര്‍, സോ​മ​സു​ന്ദ​രം, മ​നോ​ഹ​ര​ന്‍ ഗു​രു​വാ​യൂ​ര്‍, അ​ജി ഹ​രി​പ്പാ​ട്, ര​മ്യ ഡെ​ന്‍സി​ല്‍ തു​ട​ങ്ങി നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ നാ​ട​ക​ത്തി​ന്റെ വി​ഡി​യോ പ്ര​ദ​ര്‍ശ​ന​വും തു​ട​ര്‍ന്ന് മ​സ്‌​ക​ത്ത് പ​ഞ്ച​വാ​ദ്യ സം​ഘ​ത്തി​ന്റെ ഫ്യൂ​ഷ​നും ന​ട​ന്നു.

Tags:    
News Summary - The fourth year of the play 'Adaka' celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT