മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് വടക്കൻ ബാത്തിന മേഖലകളിൽ ശുചീകരണം നടത്തി തിരിച്ചുവന്ന സംഘത്തിന് ദോഫാർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബാത്തിന മേഖലകളിൽ പുനർനിർമാണത്തിൽ പെങ്കടുക്കാൻ മുനിസിപ്പാലിറ്റിയായിരുന്നു സംഘത്തെ അയച്ചിരുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ അണുമുക്തമാക്കാനും റോഡുകളിൽനിന്നും വീടുകളിൽനിന്നും അവശിഷ്ങ്ങൾ നീക്കാനുമുള്ള പ്രവൃത്തിയിലായിരുന്നു ഇവർ ഏർപ്പെട്ടിരുന്നത്. മുനിസിപ്പാലിറ്റി ചെയർമാനായ ഡോ. അഹമ്മദ് ബിൻ മൊഹ്സൻ അൽ ഗസ്സാനിയും നിരവധി ഉദ്യോഗസ്ഥരും ടീം അംഗങ്ങളുടെ പ്രവർത്തനത്തെ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.