ബ​ജ​റ്റി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ധ​ന​മ​ന്ത്രി സു​ല്‍ത്താ​ന്‍ സാ​ലിം അ​ല്‍ ഹ​ബ്‌​സി വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

രാ​ജ്യ​ത്തി​ന്റെ പൊ​തു ബ​ജ​റ്റ് ധ​ന​മ​ന്ത്രാ​ല​യം ​പ്ര​ഖ്യാ​പി​ച്ചു: വ്യ​ക്തി​ക​ള്‍ക്ക് ആ​ദാ​യ നി​കു​തി; തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല -​മ​ന്ത്രി

മ​സ്ക​ത്ത്: സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​നും സാ​മ്പ​ത്തി​ക സ്ഥി​ര​ത​ക്കും മു​ന്‍ഗ​ണ​ന ന​ല്‍കി 2025 വ​ര്‍ഷ​ത്തേ​ക്കു​ള്ള രാ​ജ്യ​ത്തി​ന്റെ പൊ​തു ബ​ജ​റ്റ് ധ​ന​മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ചു. ബ​ജ​റ്റി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ധ​ന​മ​ന്ത്രി സു​ല്‍ത്താ​ന്‍ സാ​ലിം അ​ല്‍ ഹ​ബ്‌​സി വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. സു​സ്ഥി​ര സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച നേ​ടു​ക​യെ​ന്ന സു​പ്ര​ധാ​ന ല​ക്ഷ്യ​ത്തി​ലാ​ണ് പൊ​തു​ബ​ജ​റ്റെ​ന്ന് ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ണ്ണ വി​ല ശ​രാ​ശ​രി ബാ​ര​ലി​ന് 60 യു.​എ​സ് ഡോ​ള​ർ​ ക​ണ​ക്കാ​ക്കി​യാ​ണ്​ ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം ബ​ജ​റ്റ്​ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്​. ഈ ​വ​ർ​ഷം ഏ​ക​ദേ​ശം 11.18 ശ​ത​കോ​ടി റി​യാ​ൽ വ​രു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2024ൽ ​ക​ണ​ക്കാ​ക്കി​യ വ​രു​മാ​ന​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ത് 1.5 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​വാ​ണ് കാ​ണി​ക്കു​ന്ന​ത്. പൊ​തു ക​ടം തി​രി​ച്ച​ട​വി​നാ​യി 1.834 ശ​ത​കോ​ടി റി​യാ​ലും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ വ്യ​വ​സ്ഥ​ക​ളും ത​യ്യാ​റാ​കു​ന്ന​തു​വ​രെ രാ​ജ്യ​ത്ത് വ്യ​ക്തി​ക​ള്‍ക്ക് ആ​ദാ​യ നി​കു​തി ചു​മ​ത്തി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, ആ​ദാ​യ​നി​കു​തി​ക്ക് പ​ക​രം മൂ​ല്യ​വ​ര്‍ധി​ത നി​കു​തി (വാ​റ്റ്) ഉ​യ​ര്‍ത്താ​നു​ള്ള നി​ർ​ദേ​ശ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍, വാ​റ്റ് വ​ര്‍ധി​പ്പി​ക്കു​ന്ന​ത് എ​ല്ലാ​വ​രെ​യും ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും അ​തേ​സ​മ​യം, ആ​ദാ​യ നി​കു​തി 30,000 റി​യാ​ലി​ന് മു​ക​ളി​ല്‍ വാ​ര്‍ഷി​ക വ​രു​മാ​ന​മു​ള്ള ജ​ന​സം​ഖ്യ​യി​ല്‍ ഒ​രു ശ​ത​മാ​ന​ത്തെ മാ​ത്രം ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും സാ​ലിം അ​ല്‍ ഹ​ബ്‌​സി മ​റു​പ​ടി പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത

സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യി​ലും വ​ള​ർ​ച്ച​യി​ലും സ​ർ​ക്കാ​റി​ന്‍റെ തു​ട​ർ​ച്ച​യാ​യ ശ്ര​ദ്ധ​​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. രാ​ജ്യ​ത്തി​ന്‍റെ വി​ശാ​ല​മാ​യ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ ത​ന്ത്ര​ത്തി​ന് അ​നു​സൃ​ത​മാ​യി, സ്ഥി​ര​മാ​യ വി​ല​യി​ൽ കു​റ​ഞ്ഞ​ത് മൂ​ന്ന് ശ​ത​മാ​ന​മെ​ങ്കി​ലും യ​ഥാ​ർ​ത്ഥ ജി.​ഡി.​പി വ​ള​ർ​ച്ച നി​ര​ക്ക് കൈ​വ​രി​ക്കാ​ൻ ബ​ജ​റ്റ് ല​ക്ഷ്യ​മി​ടു​ന്നു. വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് രാ​ജ്യ​ത്തെ വി​വി​ധ പ്ര​വി​ശ്യ​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തും പ​ദ്ധ​തി​യി​ലു​ണ്ട്. അ​ങ്ങ​നെ വ​ള​ര്‍ച്ച​യി​ല്‍ എ​ല്ലാ​വ​രെ​യും ഉ​ള്‍ക്കൊ​ള്ളി​ക്കാ​നും രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ള്‍ക്കും അ​തി​ന്റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കും. എ​ണ്ണ വി​പ​ണി​യി​ലു​ള്ള ആ​ശ്ര​യം കു​റ​ച്ച് എ​ണ്ണ​യി​ത​ര വ​രു​മാ​ന സ്രോ​ത​സ്സു​ക​ള്‍ വ്യാ​പ​ക​മാ​ക്കാ​നു​ള്ള സ​ര്‍ക്കാ​റി​ന്റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.

ബ​ജ​റ്റ് ക​മ്മി വിനിയോഗം

മൊ​ത്തം ചെ​ല​വു​ക​ൾ 1.3 ശ​ത​മാ​നം വ​ർ​ധി​ച്ച് 11.8 ശ​ത​കോ​ടി റി​യാ​ൽ ആ​യി ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ​ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 5.5 ശ​ത​മാ​ന​ത്തി​ന് തു​ല്യ​മാ​യ 620 ദ​ശ​ല​ക്ഷം റി​യാ​ൽ ക​മ്മി​യാ​ണ് ബ​ജ​റ്റ് പ്ര​വ​ചി​ക്കു​ന്ന​ത്. 2024നെ ​അ​പേ​ക്ഷി​ച്ച് ഇ​ത് ക​മ്മി​യി​ൽ 3.1 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ട്. ചെ​ല​വ് കു​റ​ക്കു​ന്ന​തി​ലും സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ഒ​മാ​ന്‍റെ തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളെ​യാ​ണ് ഇ​ത് എ​ടു​ത്ത് കാ​ണി​ക്കു​ന്ന​ത്.

സാ​മൂ​ഹിക​ക്ഷേ​മം

ബ​ജ​റ്റ് സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​ന് ശ​ക്ത​മാ​യ ഊ​ന്ന​ലാ​ണ് ന​ൽ​കു​ന്ന​ത്. മൊ​ത്തം ചെ​ല​വി​ന്റെ 42 ശ​ത​മാ​നം (അ​ഞ്ച് ദ​ശ​ല​ക്ഷ റി​യാ​ല്‍) സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​നും അ​വ​ശ്യ മേ​ഖ​ല​ക​ള്‍ക്കു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ വ​ലി​യ ഭാ​ഗം, 39 ശ​ത​മാ​നം, വി​ദ്യാ​ഭ്യാ​സ​ത്തി​നാ​ണ് പോ​കു​ക. 28 ശ​ത​മാ​നം സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ള്‍ക്കും 24 ശ​ത​മാ​നം ആ​രോ​ഗ്യ​ര​ക്ഷാ മേ​ഖ​ല​ക്കും അ​നു​വ​ദി​ച്ചു. പു​റ​മെ, 557 മി​ല്യ​ന്‍ റി​യാ​ല്‍ സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക്കും അ​നു​വ​ദി​ച്ചു. ഇ​ന്‍ഷൂ​റ​ന്‍സ് ക​വ​റേ​ജ് ശ​ക്തി​പ്പെ​ടു​ത്താ​നും സ​മൂ​ഹ​ത്തി​ലെ ആ​ലം​ബ​ഹീ​ന​ര്‍ക്ക് തു​ല്യ​മാ​യ സ​ഹാ​യം ന​ല്‍കാ​നും ല​ക്ഷ്യ​മി​ട്ടാ​ണി​ത്. 1.14 ബി​ല്യ​ന്‍ റി​യാ​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ക്കാ​യും നീ​ക്കി​വെ​ച്ചു.

സ​ഹാ​യ​വും സ​ബ്‌​സി​ഡി​ക​ളും

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പ്രാ​ധാ​ന്യം അം​ഗീ​ക​രി​ച്ച് 2.345 ബി​ല്യ​ന്‍ റി​യാ​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​വ താ​ഴെ ന​ല്‍കു​ന്നു:

സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ള്‍ 577 ശ​ത​കോ​ടി റി​യാ​ല്‍

വൈ​ദ്യു​തി മേ​ഖ​ല 520 ശ​ത​കോ​ടി റി​യാ​ല്‍

വെ​ള്ളം, മ​ലി​ന​ജ​ല സൗ​ക​ര്യം 194 മി​ല്യ​ന്‍ റി​യാ​ല്‍

പെ​ട്രോ​ളി​ങ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ​ബ്‌​സി​ഡി 35 മി​ല്യ​ന്‍ റി​യാ​ല്‍

അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ക്കു​ള്ള സ​ഹാ​യം 15 മി​ല്യ​ന്‍ റി​യാ​ല്‍

സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്, അ​ധി​ക വ​രു​മാ​ന​ത്തി​ൽ നി​ന്ന് 468 ദ​ശ​ല​ക്ഷം വ​ള​ർ​ച്ച-​ഉ​ത്തേ​ജ​ക സം​രം​ഭ​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ഈ ​ഫ​ണ്ടു​ക​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഭ​വ​ന നി​ർ​മാ​ണം, ന​ഗ​ര​വി​ക​സ​നം എ​ന്നി​വ​ക്കു​ള്ള ചെ​ല​വ് വ​ർ​ധി​പ്പി​ക്കാ​നും കൂ​ടു​ത​ൽ പൗ​ര​ന്മാ​രെ വീ​ടു​ക​ൾ സ്വ​ന്ത​മാ​ക്കാ​നും ഭ​വ​ന മേ​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കാ​നും ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്.

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും സാ​മൂ​ഹി​ക മു​ൻ​ഗ​ണ​ന​ക​ളും ഉ​പ​യോ​ഗി​ച്ച് സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത സ​ന്തു​ലി​ത​മാ​ക്കാ​നു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് 2025ലെ ​ബ​ജ​റ്റെ​ന്ന് ധ​ന​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു. ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ച നി​ര​ക്ക് മൂ​ന്ന് ശ​ത​മാ​നം കൈ​വ​രി​ക്കു​ക​യും എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലെ​യും വി​ക​സ​ന പ​രി​പാ​ടി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് ബ​ജ​റ്റ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ധി​ക സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ൾ സാ​മൂ​ഹി​ക ചെ​ല​വു​ക​ളി​ലേ​ക്കും വ​ള​ർ​ച്ച വ​ർ​ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ലേ​ക്കും മാ​റ്റു​ന്ന​തി​നു​ള്ള സ​ർ​ക്കാ​റി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ സ​മീ​പ​ന​വും മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു.

ഇ​ത് ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ സ​മ​ഗ്ര​മാ​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യി ഒ​ത്തു​ചേ​രു​ന്ന​താ​ണ്.

ഇ​ത് ഒ​മാ​നി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം വൈ​വി​ധ്യ പൂ​ർ​ണ​വും പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തു​മാ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി​പ​റ​ഞ്ഞു.

Tags:    
News Summary - The state's public budget has been announced by the Ministry of Finance.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.