വിദേശത്തുനിന്ന്​ വരുന്നവർക്കുള്ള ക്വാറൻറീൻ നിയമങ്ങളിൽ മാറ്റമില്ല

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും വി​ദേ​ശ​ത്ത്​ നി​ന്ന്​ തി​രി​കെ വ​രു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കു​മു​ള്ള ക്വാ​റ​ൻ​റീ​ൻ, പ​രി​ശോ​ധ​നാ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ളി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വാ​ക്​​സി​നേ​ഷ​ൻ ന​ട​ത്തി​യ​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​നി​ൽ ഇ​ള​വി​ല്ല. ഒ​മാ​െൻറ അ​തി​ർ​ത്തി ക​ട​ക്കു​ന്ന എ​ല്ലാ​വ​രും പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​വു​ക​യും നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ അ​നു​ഷ്​​ഠി​ക്കു​ക​യും വേ​ണം.

സു​പ്രീം ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച പ്രോ​​ട്ടോ​കോ​ൾ ത​ന്നെ​യാ​ണ്​ ഇ​പ്പോ​ഴും പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. സ്വ​ദേ​ശി​ക​ൾ​ക്ക്​ വീ​ടു​ക​ളി​ൽ ക്വാ​റ​ൻ​റീ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്. വി​ദേ​ശ സ​ന്ദ​ർ​ശ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്​​മെൻറ്​ അ​റി​യി​ച്ചു.

ഒ​മാ​നി​ൽ കു​ത്തി​വെ​പ്പ്​ ന​ട​ത്തു​ന്ന​വ​ർ വാ​ക്​​സി​നേ​ഷ​ന്​ ശേ​ഷം ക്വാ​റ​ൻ​റീ​ൻ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

ഈ ​പ്ര​സ്​​താ​വ​ന വി​ദേ​ശ​ത്തു നി​ന്നും വ​രു​ന്ന​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന രീ​തി​യി​ൽ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ശ​ദീ​ക​ര​ണം. 

Tags:    
News Summary - There is no change in the quarantine rules for those coming from abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.