ആഗോളതലത്തിൽ ഇന്നുണ്ടാകുന്ന മരണങ്ങളിൽ രണ്ടാമത്തെ പ്രധാന കാരണം കാൻസർ അഥവാ അർബുദമാണ്. ശരീരത്തിലെ ഒരുകൂട്ടം കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് അർബുദം. ഇത് ഏതു പ്രായത്തിലും സംഭവിക്കാം. ശരിയായ സമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മരണസാധ്യത കൂടുതലുള്ള രോഗമാണിത്.അതിനാൽ അർബുദത്തെക്കുറിച്ചും പ്രതിരോധമാർഗങ്ങളെക്കുറിച്ചുമുള്ള അവബോധം വളർത്തുന്നതിനായും എല്ലാ വർഷവും ഫെബ്രുവരി നാല് ലോക അർബുദദിനം അന്താരാഷ്ട്ര പരിപാടിയായി ആചരിച്ചുവരുകയാണ്.
ശരീരത്തിലെ ഏത് അവയവത്തെയും അർബുദം ബാധിക്കാം. അതിവേഗം വിഭജിക്കുന്ന കോശങ്ങളിലാണ് പൊതുവെ അർബുദം കൂടുതലായി കണ്ടുവരുന്നത്. ഹൃദയപേശികളും തലച്ചോറിലെ ഞരമ്പുകളും വിഭജിക്കാറില്ല, അതിനാൽ ഇവയിൽ അർബുദസാധ്യത താരതമ്യേന കുറവായി കണ്ടുവരുന്നു.വൃക്ക, കുടൽ, കരൾ, ശ്വാസകോശം, സ്തനങ്ങൾ എന്നിവയെയാണ് അർബുദം പ്രധാനമായും ബാധിക്കുന്നത്. ഇതിനെ നമ്മൾ ഖരഅർബുദം എന്നു വിളിക്കുന്നു. രക്താർബുദം, ലിംഫോമ എന്നിവ രക്തം, ലസിക എന്നീ ദ്രവകലകളിൽനിന്ന് ഉണ്ടാകുന്നതിനാൽ അവയെ ദ്രവഅർബുദം എന്നും പറയുന്നു.
അർബുദത്തിനുള്ള പ്രധാന കാരണങ്ങളായി കണക്കാക്കുന്നത് പുകവലി, മുറുക്കൽ, പുകയില, മദ്യപാനം, ചിലയിനം രോഗബാധ, ഭക്ഷണരീതികൾ എന്നിവയാണ്.അർബുദത്തിന് മുന്നോടിയായി ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഇവയെ പ്രീകാൻസർ രോഗങ്ങൾ എന്നു വിളിക്കുന്നു. ഇതിൽ എല്ലാ രോഗലക്ഷണങ്ങളും അർബുദ അവസ്ഥയിലേക്ക് നീങ്ങണമെന്നില്ല. വായിൽ ചുവന്ന പാടുകൾ ഉണ്ടാകുന്നത്, നാവിെൻറ തൊലിപ്പുറത്ത് വെള്ളപ്പാടുകൾ ഉണ്ടാകുന്നത്, വായിലോ മോണയിലോ കറുത്ത പാടുകൾ, വായ തുറക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് വായിൽ അർബുദം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
എപ്പോഴും ആളുകൾ ഭയത്തോടെ സമീപിക്കുന്ന ഒരു രോഗമാണ് അർബുദം. ഇതിന് പ്രധാന കാരണം രോഗബാധിതരിൽ പകുതിയാളുകളും മരണത്തിന് കീഴടങ്ങുന്നുവെന്നുള്ളതാണ്. മരിക്കുന്ന ഭൂരിഭാഗം പേരിലും മൂന്നും നാലും ഘട്ടമെത്തുേമ്പാഴാണ് രോഗം കണ്ടെത്താൻ സാധിക്കുന്നത്. ആരംഭഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ ചികിത്സിച്ച് സുഖപ്പെടുത്താൻ സാധിക്കുന്ന രോഗമാണിത്.
അർബുദത്തിെൻറ പ്രധാന ലക്ഷണങ്ങൾ 1. പെെട്ടന്നുണ്ടാകുന്ന വിളർച്ച 2. ശ്വാസതടസ്സം, കഫത്തിൽ രക്തത്തിെൻറ സാന്നിധ്യം 3. പെെട്ടന്ന് തടി കുറയുക 4. മൂത്രത്തിൽ രക്തത്തിെൻറ സാന്നിധ്യം, മൂത്രതടസ്സം 5. സ്തനങ്ങളിലെ മുഴകൾ 6. മലദ്വാരത്തിൽനിന്നുള്ള രക്തസ്രാവം 7. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കം 8. ആർത്തവ വിരാമത്തിനുശേഷമുള്ള രക്തസ്രാവം 9. തൊലിപ്പുറത്തെ മറുക് അസാധാരണമായി വലുതാവുക 10. വായിൽ പാടുകൾ, തടിപ്പുകൾ, തൊണ്ടയടപ്പ്, ശബ്ദം കുറയൽ.
അർബുദത്തെ തടയാൻ ഇപ്പോൾ പിൻതുടരുന്ന ഏറെ ഫലപ്രദമായ ചികിത്സാരീതിയാണ് കീമോതെറപ്പി. അർബുദം കോശങ്ങൾ ശരീരത്തിലെ മിക്ക കോശങ്ങളെക്കാളും വേഗത്തിൽ വളരുകയും വർധിക്കുകയും ചെയ്യുന്ന ഒന്നാണ്. ശക്തമായ രാസവസ്തുക്കൾ ഉപയോഗിച്ച് ഇത്തരം കോശങ്ങളെ നശിപ്പിക്കുകയാണ് കീമോതെറപ്പിയിലൂടെ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.