യൂ​നി​മ​ണി ഒ​മാ​ന്‍റെ ന​വീ​ക​രി​ച്ച ബ്രാ​ഞ്ച് ബ​ർ​ക​യി​ൽ സി.​ഇ.​ഒ​ ബോ​ബ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

യൂ​നി​മ​ണി ഒ​മാ​ന്‍റെ ന​വീ​ക​രി​ച്ച ബ്രാ​ഞ്ച് ബ​ർ​ക​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

മ​സ്‌​ക​ത്ത്​: രാ​ജ്യ​ത്തെ പ്ര​മു​ഖ പ​ണ​മി​ട​പാ​ട്​ സ്ഥാ​പ​ന​മാ​യ യൂ​നി​മ​ണി ഒ​മാ​ന്‍റെ ന​വീ​ക​രി​ച്ച ബ്രാ​ഞ്ച് ബ​ർ​ക​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. യൂ​നി​മ​ണി ഒ​മാ​ൻ സി.​ഇ.​ഒ​ ബോ​ബ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ർ​ക​യി​ൽ സൗ​ഖ് റോ​ഡി​ൽ ഒ​മാ​നോ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശ​മാ​ണ് പു​തി​യ ബ്രാ​ഞ്ച്. ഒ​മാ​നി​ൽ 27 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​വും അ​റു​പ​തി​നോ​ട​ടു​ത്ത ശാ​ഖ​ക​ളു​മു​ള്ള സ്ഥാ​പ​ന​മാ​ണ് യൂ​നി​മ​ണി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​പ്ര​ദ​മാ​യ സ​ർ​വി​സ് ന​ൽ​കു​ന്ന​തി​ന് ന​വീ​ക​രി​ച്ച ശാ​ഖ ഗു​ണം ചെ​യ്യു​മെ​ന്ന് ബോ​ബ​ൻ എം.​പി പ​റ​ഞ്ഞു. നി​ല​വി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക്​ നി​മി​ഷ​നേ​രം​കൊ​ണ്ട് പ​ണ​മ​യ​ക്കാ​ൻ യൂ​നി​മ​ണി എ​ക്‌​സ്‌​ചേ​ഞ്ചി​ന് സാ​ധി​ക്കും. കൂ​ടാ​തെ, ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഡോ​ള​റി​ലോ യൂ​റോ​യി​ലോ ദി​ർ​ഹം​സി​ലോ മ​റ്റു ക​റ​ൻ​സി​ക​ളി​ലോ പ​ണ​മ​യ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. യൂ​നി​മ​ണി എ​ക്സ്​​ചേ​ഞ്ചി​ന്റെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സ്ഥാ​പ​ന​ത്തി​ൽ വ​രാ​തെ​ത​ന്നെ പ​ണം അ​യ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ്യ​ക്തി​പ​ര​വും ബി​സി​ന​സ് യാ​ത്ര​ക​ൾ​ക്കും മ​റ്റും ആ​വ​ശ്യ​മാ​യ എ​ല്ലാ ക​റ​ൻ​സി​ക​ളും ത​ങ്ങ​ളു​ടെ എ​ല്ലാ ശാ​ഖ​ക​ളി​ലും എ​പ്പോ​ഴും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ബോ​ബ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Unimoni Oman Renovated Branch Launches in Barka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT