മസ്കത്ത്: തെക്കൻ ബാത്തിനയിൽ റുസ്താഖ് വിലായത്തിലെ ഐന്‍ അല്‍ കസ്ഫയില്നിന്ന് ധാതുപദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും ഐന്‍ അല്‍ കസ്ഫ പദ്ധതി വികസനത്തിനും കരാര്‍ ഒപ്പുവെച്ചു. മൊത്തം നാല് ധാരണാപത്രങ്ങളിലാണ് ഒപ്പുവെച്ചത്.
സാങ്കേതികവിദ്യ കൈമാറുന്നതില്‍ വിദഗ്ധരായ ജപ്പാനിലെ ലെ ഫ്യുറോ ടോക്യോ കമ്പനി, കെട്ടിട നിര്‍മാണ കമ്പനിയായ ഇറാനിലെ ന്യൂ ഗോള്‍ഡന്‍ സൊലൂഷന്‍സ്, കലൂത്, അല്‍ ബഹ്ജ എന്നീ കമ്പനികളുമായാണ് കരാര്‍ ഒപ്പുവെച്ചത്. ഐന്‍ അല്‍ കസ്ഫയില്നിന്ന് ധാതുലവണങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന് ഒമാനിലെ ആദ്യ കേന്ദ്രം ലെ ഫ്യൂറോ ടോക്യോ കമ്പനി സ്ഥാപിക്കും. പുറമെ സുഗന്ധലേപനങ്ങളും വികസിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.