മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽനിന്ന് 262 തൊഴിലാളികളെ പിടികൂടി.
തൊഴിൽ മന്ത്രാലയം റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നവംബറിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലാകുന്നത്. ശരിയായ നടപടിക്രമങ്ങളില്ലാതെ ജോലി ഉപേക്ഷിച്ച 91 വ്യക്തികളും തങ്ങൾക്ക് അനുമതിയില്ലാത്ത തൊഴിലുകളിൽ ജോലി ചെയ്യുന്ന 58പേരും ഉൾപ്പെടും. തൊഴിലാളികളുടെ അവകാശങ്ങൾ പാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി തൊഴിൽ ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.