തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​കും; കൂ​ടു​ത​ൽ​​പേ​ർ​ക്ക്​ പി​ടിവീ​ഴും


മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ​യും നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​ക്ത​മാ​കും. ഇ​തി​നാ​യി സെ​ക്യൂ​രി​റ്റി ആ​ന്റ് സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​നു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ൽ മ​ന്ത്രി മ​ഹ​ദ് ബി​ൻ സ​ഈ​ദ് ബാ ​ഒ​വൈ​നും സെ​ക്യൂ​രി​റ്റി ആ​ന്റ് സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ബി​ൻ അ​ലി അ​ൽ ഹാ​ർ​ത്തി​യു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പു വെ​ച്ചി​രു​ന്ന​ത്.

ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തൊ​ഴി​ൽ നി​യ​മ ലം​ഘ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും തൊ​ഴി​ൽ നി​മ​യ ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ക​യു​മാ​ണ് മ​ന്ത്രാ​ല​യം ലി​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​സം​വി​ധാ​ന​ത്തി​നു​ കീ​ഴി​ൽ പ്ര​വാ​സി​ക​ൾ ഏ​റെ തി​ങ്ങിപ്പാ​ർ​ക്കു​ന്ന മ​സ്‌​ക​ത്ത്, ദോ​ഫാ​ർ, തെക്ക്, വ​ട​ക്ക​ൻ ബാ​ത്തി​ന എ​ന്നീ നാല് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക. അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ൽ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യു​ണ്ടാ​വും. താ​മ​സ രേ​ഖ​ക​ൾ ശ​രി​യ​ല്ലാ​ത്ത​വ​ർ ഉ​ട​ൻ ശ​രി​പ്പെ​ടു​ത്ത​ന്ന​താ​വും ഉ​ചി​തം. അ​തോ​ടൊ​പ്പം വി​സ, ലേ​ബ​ർ കാ​ർ​ഡ് എ​ന്നി​വ കാ​ല​വ​ധി ക​ഴി​ഞ്ഞ​വ​രും ഉ​ട​നെ ശ​രി​യ​ക്കു​ന്ന​തും ന​ല്ല​താ​വും. സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ലേ​ബ​ർ കാ​ർ​ഡി​ൽ പ​റ​ഞ്ഞ ജോ​ലി ത​ന്നെ​യാ​ണോ ചെ​യ്യു​ന്ന​തെ​ന്നും ഉ​റ​പ്പാ​ക്ക​ണം. റോ​ഡി​ൽ യാ​തൊ​രു രേ​ഖ​യു​മി​ല്ലാ​തെ ഹോം ​ഡെ​ലി​വ​റി​യും മ​റ്റും ന​ട​ത്തു​ന്ന​വ​രും കു​ടു​ങ്ങും. അ​ൽ ഹം​രി​യ്യ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഫ്രീ ​വി​സ​യി​ൽ വ​ന്ന് നി​ർ​മാ​ണ ജോ​ലി​ക്ക് പോ​വു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. ആ​വ​ശ്യ​ക്കാ​ർ ഇ​വി​ടെ വ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കു കൊ​ണ്ടുപോ​ക്കാ​റു​ണ്ട്. നി​യ​മം ക​ർ​ശ​ന​മാ​വു​ന്ന​തോ​ടെ ഇ​ത്ത​ര​ക്കാ​ർ പി​ടി​യി​ൽ വീ​ഴും. സ്വ​ദേ​ശി​ക​ൾ​ക്കാ​യി നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന ത​സ്തി​ക​ക​ളി​ൽ​ ജോ​ലി ചെ​യ്യു​ന്ന​വ​രും രേ​ഖ​ക​ൾ പു​തു​ക്കാ​ത്ത​വ​രും വ​ല​യി​ൽ കു​ടു​ങ്ങും. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ വ​രെ മ​സ്ക​ത്തി​ൽ നി​ന്ന് മാ​ത്രം 5724 തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ 3887 പേ​രെ നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു.

അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യെ​ന്ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നാ​സ​ർ ബി​ൻ സ​ലേം അ​ൽ ഹ​ദ്ര​മി അ​റി​യി​ച്ചി​ട്ടു​ണ്ട്. സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് (എ​സ്.​എ​സ്.​ഇ) പ​രി​ശോ​ധ​നാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ക. മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ലാ​തെ മ​റ്റാ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ല. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ൽ വി​പ​ണി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നും തൊ​ഴി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രി​ശോ​ധ​ന.

Tags:    
News Summary - Violation of labor law: From today, the inspection will become stronger; More people will be caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.